( അര്‍റഹ്മാന്‍ ) 55 : 2

عَلَّمَ الْقُرْآنَ

ഖുര്‍ആന്‍ പഠിപ്പിച്ചവന്‍.

ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത് എന്നാണ്. ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം അദ്ദിക്റാണ്. ആദി മനുഷ്യന്‍ ആദമിനെ സൃഷ്ടിച്ചപ്പോള്‍ ത ന്നെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും സൃഷ്ടിക്കുകയും അവര്‍ക്കെല്ലാം സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും വിവരിച്ച് തരുന്ന അദ്ദിക്ര്‍ പഠിപ്പിക്കുകയുമുണ്ടായി. അങ്ങനെ ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മനുഷ്യ രെ പഠിപ്പിക്കുക വഴി പ്രപഞ്ചം അതിന്‍റ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ഉത്തരവാദി ത്തം മനുഷ്യരെ ഏല്‍പിച്ചുകൊണ്ട് അല്ലാഹു നിഷ്പക്ഷത പുലര്‍ത്തി. പ്രസ്തുത ഉത്തരവാ ദിത്തം ഏറ്റെടുത്ത് വിശ്വാസിയായ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വിശ്വാസിക ള്‍ മരണത്തോടുകൂടി സ്വര്‍ഗത്തിലേക്കും അത് ലഭിച്ചിട്ട് സ്വയം ഉപയോഗപ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയും ചെയ്യാത്ത കാഫിറുകള്‍ കാഫിറായ പിശാചിനെ കണ്ടുകൊണ്ട് അവന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കും പോകുന്നതാണ്. 

പ്രവാചകന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ഉണ്ടായിട്ടില്ല. എന്നാല്‍ നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും അവതരിച്ചിട്ടുള്ള ഗ്രന്ഥം അദ്ദിക്ര്‍ ത ന്നെയാണെന്ന് 16: 43-44; 21: 24; 41: 43 തുടങ്ങിയ സൂക്തങ്ങളിലെല്ലൊം പറഞ്ഞിട്ടുണ്ട്. ആ വര്‍ത്തിച്ച് വായിക്കപ്പെടേണ്ട, ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റാണ് സ്വര്‍ഗത്തില്‍ നി ന്ന് എല്ലാ ആത്മാവിനും പഠിപ്പിച്ചിട്ടുള്ളത്. 3: 7 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും ഫാജിറുകളും അടങ്ങിയ ഫുജ്ജാറുകളുടെ പട്ടിക സിജ്ജീ നിലാണെന്ന് 83: 7 ലും; ഭ്രാന്തന്മാരായ അവര്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളെ പരിഹസിക്കുമെന്ന് 83: 29 ലും പറഞ്ഞിട്ടുണ്ട്. 7: 172-174; 36: 69-70; 48: 6; 50: 1 വിശദീകരണം നോക്കുക.