( അര്റഹ്മാന് ) 55 : 8
أَلَّا تَطْغَوْا فِي الْمِيزَانِ
നിങ്ങള് ത്രാസില് കൃത്രിമം കാണിക്കാതിരിക്കുവാന് വേണ്ടിയാണ് അത്.
അദ്ദിക്ര് കൊണ്ട് അളവിലും തൂക്കത്തിലും മാത്രമല്ല, എല്ലാകാര്യങ്ങളിലും വിധി കല്പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ദേശങ്ങളിലും അനീതിയും അക്രമവും പെരുകുകയും ഭൂമിയില് രക്തച്ചൊരിച്ചിലും നാ ശങ്ങളും വര്ദ്ധിക്കുകയും അങ്ങനെ ഭൂമിയുടെയും പ്രപഞ്ചത്തിന്റെതന്നെയും നാശത്തി ന് അത് കാരണമാകുകയും ചെയ്യും. അപ്പോള് പ്രപഞ്ചം നശിച്ചതിനുള്ള പാപഭാരം അ ത് നിലനിര്ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര് ഏറ്റെടുത്ത മനുഷ്യന് വഹി ക്കേണ്ടിവരികയും പിശാചിനെ സഹായിച്ചതിന് പിശാചിന്റെ കൂടെ നരകക്കുണ്ഠത്തില് ഒരുമിച്ചുകൂടേണ്ടി വരികയും ചെയ്യും. 5: 44-45, 47; 11: 84-85; 33: 71-73; 35: 32 വിശദീകരണം നോക്കുക.