( അഹ്സാബ് ) 33 : 71

يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا

നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ അവന്‍ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് അവന്‍ പൊറുത്തുതരികയും ചെയ്യും, ആരെങ്കിലും അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍ മഹത്തായ വിജയം വരിക്കുകതന്നെ ചെയ്യും!

നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്നവര്‍ക്ക് മാത്രമേ പാപമോചനം ലഭിക്കുകയുള്ളൂ. പ്രസ്തുത ഗ്രന്ഥം കൊണ്ട് നാഥനിലേക്ക് വിളിക്കുന്നവനാണ് ഏറ്റവും നല്ല വാക്ക് പറയുന്നവന്‍ എന്ന് 41: 33 ലും; അദ്ദിക്റിനെ പിന്‍പറ്റുന്നവനെയും നാഥനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ട് ഭയപ്പെടുന്നവനെയും നീ ഉണര്‍ത്തുക, അവന് പാപമോചനവും മാന്യമായ പ്രതിഫലവുമുണ്ടെന്ന് നീ സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് 36: 11 ലും പറഞ്ഞിട്ടുണ്ട്. 4: 80; 47: 2, 33 വിശദീകരണം നോക്കുക.