( അല് വാഖിഅഃ ) 56 : 48
أَوَآبَاؤُنَا الْأَوَّلُونَ
ഞങ്ങളുടെ പൂര്വികരായ പിതാക്കളോടൊപ്പം.
കാഫിറുകള് 'ഞങ്ങള് പുനര്ജീവിപ്പിക്കപ്പെടുകയില്ല' എന്ന് പറഞ്ഞ് നടക്കുന്നവര ല്ല. എന്നാല് പതിനഞ്ച് വയസ്സിന് ശേഷമുള്ള ജീവിതത്തിലെ ഓരോ നിമിഷവും അവര വരുടെ പിരടിയില് ബന്ധിച്ചിട്ടുള്ള കര്മ്മരേഖയില് രേഖപ്പെടുത്തുന്നുണ്ടെന്നോ വിധി ദിവസം അത് ഒരു പ്രകാശിക്കുന്ന തുറന്ന പുസ്തകമായി നല്കി അവരവരെക്കൊണ്ട് വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നോ അന്ന് അവര്ക്കെതിരെ അവരുടെതന്നെ തൊലികളും കേള്വികളും കാഴ്ചകളും സാക്ഷ്യം വഹിക്കുമെന്നോ, അവര് വായിച്ച അ റബി ഖുര്ആന് അവര്ക്കെതിരെ വാദിക്കുമെന്നോ ഉള്ള ബോധമില്ലാതെ ഐഹിക ജീ വിതത്തില് പരമാവധി തിന്നുകുടിച്ച് മുടിച്ച് രമിച്ചുകൊണ്ട് കഴിച്ചുകൂട്ടുക എന്നത് ജീവിത രീതിയായി തെരഞ്ഞെടുത്തവരാണ് അവര്. 11: 17-19; 17: 13-14; 39: 8; 41: 19-24 വിശദീകര ണം നോക്കുക.