نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു, നാം അതിജയിക്ക പ്പെടുന്നവനൊന്നുമല്ല.
രണ്ട് നാളുകളിലായി മനുഷ്യരടക്കം ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ച ത്രികാലജ്ഞാനിയായ നാഥന് ഓരോരുത്തരും ഏത് നാട്ടില്‍, ഏത് കാലത്ത്, ഏത് രൂപത്തില്‍, ഏത് മാതാ-പിതാക്കളില്‍ ജനിക്കണമെന്നും എത്രകാലം ജീവിക്കണമെന്നും ഏത് ഭൂമിയില്‍ എപ്പോള്‍ എവിടെവെച്ച് മരിക്കണമെന്നും നിശ്ചയിച്ച് നാഥന് തന്നെ സൂക്ഷിപ്പ് ഏറ്റെടു ത്ത ഗ്രന്ഥത്തില്‍ ആദ്യമേ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അവനെ അതിജയിച്ച് ഒരാള്‍ക്കും ഭൂമിയില്‍ ശാശ്വതരായി നിലകൊള്ളാന്‍ സാധിക്കുകയില്ല എന്നാണ് പറയുന്നത്. എന്നാ ല്‍ പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായി അദ്ദിക്റിനെ ലോകര്‍ക്ക് പരിചയപ്പെടുത്തി നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്ന വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ക്ക് നാഥന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് അവരുടെ മരണം സ്വയം നിശ്ചയിക്കാവുന്നതാണ്. അത്തരക്കാര്‍ തന്നെയാണ് 5: 48 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊ ട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നവര്‍. 3: 79; 31: 34; 63: 10 വിശദീകരണം നോക്കുക.