( അല്‍ വാഖിഅഃ ) 56 : 94

وَتَصْلِيَةُ جَحِيمٍ

ജ്വലിക്കുന്ന നരകത്തില്‍വെച്ചുള്ള വേവിക്കലുമാണ്.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ ജ്വലിക്കുന്ന നരകത്തിലാണെന്ന് 82: 14 ലും; അവരുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന അനുയായികളുമ ടങ്ങിയ ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകക്കുണ്ഠത്തിലാണെന്ന് 5: 10, 86; 57: 19 തുടങ്ങി യ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 9: 31, 67-68; 56: 51-56 വിശദീകരണം നോക്കുക.