( മുജാദിലഃ ) 58 : 13

أَأَشْفَقْتُمْ أَنْ تُقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ ۚ فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا اللَّهَ وَرَسُولَهُ ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ

നിങ്ങളുടെ രഹസ്യ സംഭാഷണത്തിന് മുന്നോടിയായി ദാനങ്ങള്‍ സമര്‍പ്പിക്കു ന്ന കാര്യത്തില്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുവോ? അപ്പോള്‍ നിങ്ങള്‍ അങ്ങനെ ചെയ്യുന്നതിന് പ്രയാസമുള്ളവരാണെങ്കില്‍-അല്ലാഹു നിങ്ങളുടെ മേല്‍ വിട്ടു വീഴ്ച ചെയ്തിരിക്കുന്നു-അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കു ന്നു, അപ്പോള്‍ നിങ്ങള്‍ നമസ്കാരം നിര്‍വഹിക്കുക, നിങ്ങള്‍ സക്കാത്ത് നല്‍ കുകയും അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുകയും ചെയ്യുക, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്ന് വലയം ചെ യ്തവനാകുന്നു.

ദരിദ്രരായ വിശ്വാസികള്‍ക്ക് പ്രവാചകനോട് രഹസ്യസംഭാഷണം നടത്തുന്നതി ന് മുമ്പായി ദാനം സമര്‍പ്പിക്കാന്‍ പ്രയാസമായതുകൊണ്ട് ത്രികാലജ്ഞാനിയായ നാഥ ന്‍ ഈ സൂക്തത്തിലൂടെ അത് വേണ്ടെന്ന് വെക്കുകയുണ്ടായി. ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആനും ജീവനായ അര്‍ത്ഥവും പഠിപ്പിക്കുന്നതിന് വേണ്ടി ഫീസ് വാങ്ങുന്ന തിന് ഈ സൂക്തം ന്യായീകരണമായി എടുക്കുന്ന കപടവിശ്വാസികള്‍ അവര്‍ പ്രവര്‍ത്തി ച്ചുകൊണ്ടിരിക്കുന്നത് അല്ലാഹു നേരത്തെ നിശ്ചയിച്ച് വലയം ചെയ്തവനാണ് എന്ന വ സ്തുത അംഗീകരിക്കാത്തവരും 2: 174-175 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തങ്ങളുടെ യും കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീ നിറക്കുന്നവരുമാണ്. യാതൊരു പ്രതി ഫലവും വാങ്ങാതെ അദ്ദിക്ര്‍ പഠിപ്പിക്കുന്ന സദസ്സില്‍ കൃത്യമായി വരാത്തവരോട് പിഴ ഈടാക്കുന്നത് ഈ സൂക്തത്തിന്‍റെ അടിസ്ഥാനത്തില്‍ അനുവദനീയമാണ്. 2: 2-5; 9: 16, 91-93, 118; 49: 17-18 വിശദീകരണം നോക്കുക.