( മുജാദിലഃ ) 58 : 14

أَلَمْ تَرَ إِلَى الَّذِينَ تَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ مَا هُمْ مِنْكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى الْكَذِبِ وَهُمْ يَعْلَمُونَ

അല്ലാഹു കോപിച്ച ഒരു ജനതയെ മിത്രങ്ങളായി തെരഞ്ഞെടുത്തവരിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞുവോ? അവര്‍ നിങ്ങളില്‍ പെട്ടവരല്ല, അവരില്‍ പെട്ടവരു മല്ല, അവര്‍ അറിവുള്ളവരായിരിക്കെ കള്ളസത്യം ചെയ്യുന്നവരുമാണ്.

'അല്ലാഹു കോപിച്ച ജനത' പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂത രാണ്. അവരുമായി മൈത്രിബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ 9: 67-68 ല്‍ വിവരിച്ച കപടവിശ്വാസികളും കുഫ്ഫാറുകളുമാ ണ്. ഇന്ന് അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കള്‍ പ്രപഞ്ചം അതിന്‍റെ സന്തു ലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപ ത്രവുമായ അദ്ദിക്റിനെ മാനുഷിക ഐക്യം സ്ഥാപിക്കുക എന്ന ലക്ഷ്യം വെച്ച് ലോകര്‍ ക്ക് എത്തിച്ചുകൊടുക്കുന്നതിന് പകരം അതിനെ മൂടിവെച്ചുകൊണ്ട് സാമുദായിക ഐ ക്യത്തിന് വേണ്ടി ശ്രമിക്കുന്ന കപടവിശ്വാസികള്‍ മാത്രമാണ്. 9: 30-31, 73; 42: 16-18; 48: 6, 8 വിശദീകരണം നോക്കുക.