( മുജാദിലഃ ) 58 : 16

اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَنْ سَبِيلِ اللَّهِ فَلَهُمْ عَذَابٌ مُهِينٌ

അവര്‍ അവരുടെ പ്രതിജ്ഞകളെ ഒരു പരിചയായി തെരഞ്ഞെടുത്തിരിക്കുന്നു, അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് തടയുന്നവരായിരിക്കു ന്നു, അപ്പോള്‍ അവര്‍ക്ക് ഹീനമായ ശിക്ഷയാണുള്ളത്.

അല്ലാഹുവുമായി ചെയ്ത ഉടമ്പടി പാലിക്കാത്ത കപടവിശ്വാസികള്‍ അല്ലാഹുവി ല്‍ ആണയിട്ട് കൊണ്ട് ചെയ്യുന്ന പ്രതിജ്ഞകള്‍ ഒരു പരിചയായി സ്വീകരിക്കുന്നവരും അ ല്ലാഹുവിനെ മറന്ന തെമ്മാടികളുമാണ്. അവര്‍ സൃഷ്ടികളോടുള്ള കരാറുകളും വാക്കുക ളും പാലിക്കുന്നവരല്ല. വിശ്വാസികള്‍ വിധിദിവസത്തെ കണ്ടുകൊണ്ട് ജീവിക്കുന്നവരായതുകൊണ്ട് സൃഷ്ടികളോടുള്ള അവരുടെ കരാറുകളും വാക്കുകളും പാലിക്കുന്നതാണ്. അ ല്ലാഹുവിന്‍റെ സമ്മതപത്രവും മുഹൈമിനുമായ അദ്ദിക്റിനെയാണ് അവര്‍ പരിചയായി സ്വീകരിക്കുന്നതെങ്കില്‍ കപടവിശ്വാസികള്‍ അതിനെത്തൊട്ട് ജനങ്ങളെ തടയാനാണ് ക ള്ളസത്യം ചെയ്യുക. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 57: 19; 58: 5 വിശദീകരണം നോക്കുക.