( മുജാദിലഃ ) 58 : 3

وَالَّذِينَ يُظَاهِرُونَ مِنْ نِسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِنْ قَبْلِ أَنْ يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ

തങ്ങളുടെ സ്ത്രീകളെ ള്വിഹാര്‍ ചെയ്യുകയും പിന്നീട് അവര്‍ പറഞ്ഞതില്‍ നി ന്ന് മടങ്ങുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ അവരുമായി സംസര്‍ഗത്തില്‍ ഏര്‍പെടുന്നതിന് മുമ്പ് ഒരു അടിമയെ മോചിപ്പിക്കേണ്ടതുണ്ട്, അതാണ് നിങ്ങ ളോട് ഉപദേശിക്കാനുള്ളത്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെല്ലാം വലയം ചെയ്തവനുമാകുന്നു.

സ്ത്രീകളെ ള്വിഹാര്‍ ചെയ്തതിന് ശേഷം അതില്‍ നിന്ന് മടങ്ങുകയാണെങ്കില്‍ പിന്നെ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് ഒരുഅടിമയെ മോചിപ്പിക്കണമെന്നാണ് ത്രികാലജ്ഞാനിയായ നാഥന്‍ കല്‍പ്പിക്കുന്നത്. ത്രികാലജ്ഞാനിയായ അല്ലാഹുവിനെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് കണ്ടുകൊണ്ട് ചരിക്കുന്നമുഹ്സിനീങ്ങള്‍ മാത്രമേ ഇത്തരം തിന്മകളില്‍ നിന്ന് മാറിനില്‍ക്കുകയുള്ളൂ. 9: 51; 17: 17, 30; 25: 58-59 വിശദീകരണം നോക്കുക.