( മുജാദിലഃ ) 58 : 4

فَمَنْ لَمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِنْ قَبْلِ أَنْ يَتَمَاسَّا ۖ فَمَنْ لَمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا بِاللَّهِ وَرَسُولِهِ ۚ وَتِلْكَ حُدُودُ اللَّهِ ۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ

അപ്പോള്‍ ആര്‍ക്കാണോ അതിന് സാധിക്കാത്തത്, അപ്പോള്‍ അവര്‍ അവരു മായുള്ള സംസര്‍ഗത്തിനുമുമ്പായി തുടര്‍ച്ചയായി രണ്ടുമാസം വ്രതമനുഷ്ഠി ക്കേണ്ടതാണ്, ഇനി അവന് അതിന് സാധിച്ചില്ലെങ്കില്‍ അറുപത് അഗതികളെ ഭക്ഷിപ്പിക്കേണ്ടതാണ്, അതാണ് നിങ്ങളില്‍ നിന്ന് അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിച്ചവര്‍ക്കുള്ള വിധി, ഇതെല്ലാം അ ല്ലാഹുവിന്‍റെ പരിധികളാകുന്നു, കാഫിറുകള്‍ക്കാകട്ടെ വേദനാജനകമായ ശി ക്ഷയുമാണുള്ളത്.

ഭാര്യമാരെ ള്വിഹാര്‍ ചെയ്താലുള്ള പ്രായശ്ചിത്തമാണ് സൂക്തത്തില്‍ വിവരിക്കു ന്നത്. ഇതിനെത്തുടര്‍ന്ന് 33: 4 ല്‍ ള്വിഹാര്‍ ചെയ്യുന്നത് തന്നെ വിലക്കിക്കൊണ്ടുള്ള സൂ ക്തം അവതരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫു ജ്ജാറുകള്‍ വൈവാഹിക ജീവിതത്തില്‍ മാത്രമല്ല, എല്ലാ ജീവിത മേഖലകളിലും അദ്ദി ക്റിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായിട്ടാണ് നിലകൊള്ളുന്നത്. ഇത്തരം കാഫി റുകള്‍ക്ക് എതിരായി അവര്‍ വായിച്ച, കണ്ട, തൊട്ട, കേട്ട ഗ്രന്ഥം സാക്ഷി നില്‍ക്കുക യും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 4: 92; 9: 31; 25: 18 വിശദീകരണം നോക്കുക.