( അൽ അന്‍ആം ) 6 : 145

قُلْ لَا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَنْ يَكُونَ مَيْتَةً أَوْ دَمًا مَسْفُوحًا أَوْ لَحْمَ خِنْزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّهِ بِهِ ۚ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَحِيمٌ

നീ പറയുക: എന്നിലേക്ക് ദിവ്യസന്ദേശമായി നല്‍കപ്പെട്ടിട്ടുള്ളതില്‍ ഭക്ഷിക്കു ന്നവരുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട ഭക്ഷണമായിട്ട് യാതൊന്നും ഞാന്‍ കാണുന്നില്ല-അത് ശവമായിട്ടുള്ളതല്ലാതെ, അല്ലെങ്കില്‍ ഒഴുക്കപ്പെട്ട രക്തമല്ലാതെ, അല്ലെങ്കില്‍ പന്നിമാംസമല്ലാതെ, അപ്പോള്‍ നിശ്ചയം അതും അല്ലാഹുവിനു വേണ്ടിയല്ലാതെ നീക്കിവെക്കപ്പെട്ടിട്ടുള്ളതും മാലിന്യമാണ്, അല്ലെങ്കില്‍ കാ പട്യമുളവാക്കുന്നതാണ്; ഇനി ഒരാള്‍ നിര്‍ബന്ധിതാവസ്ഥയില്‍ ധിക്കാരം ഉ ദ്ദേശിക്കാതെയും പരിധി ലംഘിക്കാതെയും (ഇവയില്‍ നിന്ന് വല്ലതും തിന്നു കയാണെങ്കില്‍) അപ്പോള്‍ നിശ്ചയം നിന്‍റെ നാഥന്‍ ഏറെ പൊറുക്കുന്ന കാ രുണ്യവാനാകുന്നു.

ശവം, ഒഴുക്കപ്പെടുന്ന രക്തം, പന്നിമാംസം എന്നിവയെപ്പോലെ മാലിന്യവും അല്ലെ ങ്കില്‍ കാപട്യമുളവാക്കുന്നതുമാണ് അല്ലാഹുവിന്‍റെ പേരിലല്ലാതെ നീക്കിവെച്ചിട്ടുള്ള ഭക്ഷ ണസാധനങ്ങള്‍ എന്നാണ് ഈ സൂക്തത്തില്‍ പ്രത്യേകം പറഞ്ഞിട്ടുള്ളത്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ കപടവിശ്വാസികള്‍ ആത്മാവിനെ പരിഗണിക്കാ തെ ഗ്രന്ഥത്തിന്‍റെ ജീവനായ അര്‍ത്ഥം വളച്ചൊടിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വഹിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കാന്‍ സാധിക്കുമെന്ന് കള്ളം കെട്ടിച്ചമച്ച് പറയുന്നവരാണ്. അതിന് വേണ്ടി രക്തസാ ക്ഷികളുടെ മേല്‍ കന്നുകാലികളെ നേര്‍ച്ചയാക്കി നീക്കിവെച്ച് നിഷിദ്ധ ഭക്ഷണമായ അ വയുടെ മാംസം അനുവദനീയമാക്കി പരിഗണിക്കുന്നവരാണ്. 14: 28-30 ല്‍ വിവരിച്ച പ്ര കാരം ബോറന്മാരുടെ വീടായ നരകക്കുണ്ഠത്തിലേക്കുള്ള ഇത്തരം ഫുജ്ജാറുകളോട്, "നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക! നിശ്ചയം നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്" എന്ന് പറയാനാണ് വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. നിഷിദ്ധമായ ആ ഹാര പദാര്‍ത്ഥങ്ങളെക്കുറിച്ച് വിവരിക്കുന്ന മറ്റു സൂക്തങ്ങളിലെല്ലാം 'രക്തം' എന്നാണ് പറഞ്ഞിട്ടുള്ളതെങ്കില്‍ ഒഴുക്കപ്പെട്ട രക്തം എന്നാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. 2: 154, 173; 5: 90-91; 6: 121 വിശദീകരണം നോക്കുക.