( അൽ അന്‍ആം ) 6 : 144

وَمِنَ الْإِبِلِ اثْنَيْنِ وَمِنَ الْبَقَرِ اثْنَيْنِ ۗ قُلْ آلذَّكَرَيْنِ حَرَّمَ أَمِ الْأُنْثَيَيْنِ أَمَّا اشْتَمَلَتْ عَلَيْهِ أَرْحَامُ الْأُنْثَيَيْنِ ۖ أَمْ كُنْتُمْ شُهَدَاءَ إِذْ وَصَّاكُمُ اللَّهُ بِهَٰذَا ۚ فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا لِيُضِلَّ النَّاسَ بِغَيْرِ عِلْمٍ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

ഒട്ടകത്തില്‍ നിന്ന് രണ്ടെണ്ണവും പശുവില്‍ നിന്ന് രണ്ടെണ്ണവും, നീ ചോദിക്കുക: അവ രണ്ടില്‍ നിന്നുള്ള ആണ്‍വര്‍ഗത്തെയാണോ അല്ലാഹു നിരോധിച്ചിട്ടുള്ളത്, അതോ അവ രണ്ടില്‍ നിന്നുള്ള പെണ്‍ വര്‍ഗത്തെയാണോ, അതുമല്ലെങ്കില്‍ അവ രണ്ടില്‍ നിന്നുമുള്ള പെണ്ണുങ്ങളുടെ ഗര്‍ഭപാത്രങ്ങളില്‍ വഹിക്കുന്നതിനെയാണോ? അതല്ല; അല്ലാഹു നിങ്ങളോട് ഇതുകൊണ്ടെല്ലാം ഊന്നി ഉപദേശിച്ചപ്പോള്‍ നിങ്ങള്‍ സാക്ഷികളായിട്ടുണ്ടായിരുന്നുവോ? അപ്പോള്‍ അറിവില്ലാതെ ജനങ്ങളെ വഴിതെറ്റിക്കുവാന്‍വേണ്ടി അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍ ഏറ്റവും വലിയ അക്രമിയാരാണുള്ളത്? നിശ്ചയം അല്ലാഹു അക്രമികളായ ഒരു ജനതയെ സന്‍മാര്‍ഗത്തിലാക്കുകയില്ല തന്നെ.

5: 103; 6: 136-139 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ അഭിസംബോധകരായ മക്കാമുശ്രിക്കുകള്‍ കന്നുകാലികളുടെ കാര്യത്തില്‍ പലതരം ദുരാചാരങ്ങളും വെച്ച് പുലര്‍ത്തിയിരുന്നു. അതിനെ വിമര്‍ശിച്ചുകൊണ്ട് നാഥന്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഭക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന കന്നുകാലികളില്‍ നിന്നുള്ള കോലാടില്‍ നിന്ന് രണ്ടും ചെമ്മരിയാടില്‍ നിന്ന് രണ്ടും ഒട്ടകങ്ങളില്‍ നിന്ന് രണ്ടും പശുവില്‍ നിന്ന് രണ്ടും എന്നിങ്ങനെ ആണും പെണ്ണുമായ ഇണകളെയാണ് ഇവിടെ ഉദ്ധരിക്കുന്നത്. ഇതെല്ലാം നിങ്ങളോട് അല്ലാഹു ഊന്നി ഉപദേശിക്കുമ്പോള്‍ നിങ്ങള്‍ അതിന് സാക്ഷികളായി ഹാജറായിരുന്നോ എന്ന് ചോദിക്കാനും പൂര്‍വ്വികരെ അന്ധമായി പിന്‍പ റ്റി വഴിപിഴച്ചവരോട് യഥാര്‍ത്ഥ അറിവായ അദ്ദിക്ര്‍ ഇല്ലാതെ ജനങ്ങളെ വഴിപിഴപ്പിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവര്‍ ഏറ്റവും വലിയ അക്രമികളാണെന്നും നിശ്ചയം ഇത്തരം അക്രമികളായ ഒരു ജനതയെ അല്ലാഹു ഒരിക്കലും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ഇല്ല എന്ന് പറയാനുമാണ് സൂക്തം കല്‍പിക്കുന്നത്. ഇന്ന് ലോ കരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് കപടവിശ്വാസികളും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികളുമാണ്. ഫുജ്ജാറുകളായ അവര്‍ ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാതെ ഐഹികലോക ജീവിതത്തിനും ദേഹേച്ഛക്കും പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 6: 117-119 ല്‍ വിവരിച്ച പ്രകാരം സന്മാര്‍ഗമായ അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിത്തീര്‍ന്ന അവര്‍ പ്രപഞ്ചനാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരുമാണ്. ഫു ജ്ജാറുകള്‍ അല്ലാഹുവിന്‍റെ പേരിലല്ലാതെ ഭക്ഷണ സാധനങ്ങളെയും കന്നുകാലികളെയും നേര്‍ച്ചയായി നീക്കിവെക്കുന്നവരും ബിസ്മി ഉച്ചരിച്ച് അവയെ അറുത്താല്‍ ഭക്ഷിക്കല്‍ അനുവദനീയമാണെന്ന് കള്ളം കെട്ടിച്ചമച്ച് പറയുന്നവരുമാണ്. 6: 38 ല്‍ വിവരിച്ച പ്രകാ രം 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യുന്നുണ്ടെന്നും നമസ്കരിക്കുന്നുണ്ടെന്നുമുള്ള ബോധമില്ലാതെ അത്തരം ജീവികളെ കൊ ന്ന് തിന്നുകവഴി അവയുടെ കീര്‍ത്തനം തടഞ്ഞതിനാല്‍ നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയമായവരും നരകക്കുണ്ഠത്തിലേക്കുള്ളവരുമാണ് ഇത്തരം ഫുജ്ജാറുകള്‍.

അവരെക്കുറിച്ച് തന്നെയാണ് 22: 8; 31: 20 തുടങ്ങിയ സൂക്തങ്ങളില്‍ യഥാര്‍ത്ഥ അ റിവും സന്‍മാര്‍ഗ്ഗവും വെളിച്ചം നല്‍കുന്ന ഗ്രന്ഥവുമായ അദ്ദിക്ര്‍ ഇല്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവര്‍ ജനങ്ങളിലുണ്ട് എന്ന് പറഞ്ഞിട്ടുള്ളതും. ആത്മാവിന് പ്രാ ധാന്യം കൊടുത്തുകൊണ്ട് ദൈവസ്മരണയില്‍ നിലകൊള്ളുന്ന, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരില്‍ ഒ രു വിഭാഗം മനസാ-വാചാ-കര്‍മണാ തെറ്റുകുറ്റങ്ങളില്‍ നിന്ന് അകന്ന് നിന്നുകൊണ്ട് നാ ഥന് വിധേയമായി കഴിയുന്നവരാണെങ്കില്‍ പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറു കള്‍ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ വിസ്മരിച്ച് എല്ലാ തെറ്റുകുറ്റങ്ങളിലും മുഴുകി 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍ പറ്റുന്നവരും അവനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളുടെ ഇന്നത്തെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 5: 64-67; 6: 115-116; 9: 67-68 വിശദീകരണം നോക്കുക.