وَلَا تَقُولُوا لِمَنْ يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ ۚ بَلْ أَحْيَاءٌ وَلَٰكِنْ لَا تَشْعُرُونَ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരെ മരിച്ചവര്‍ എന്ന് നിങ്ങള്‍ പറയുകയുമരുത്, അല്ല അവര്‍ ജീവിച്ചിരിക്കുന്നവരാണ്-പക്ഷേ നിങ്ങള്‍ അത് തിരിച്ച റിയുന്നവരല്ല.
ബദ്ര്‍ യുദ്ധമുണ്ടാക്കിയത് സത്യം വിശ്വാസികളുടെ ഭാഗത്താണോ മുശ്രിക്കുകളു ടെ ഭാഗത്താണോ എന്ന് വേര്‍തിരിക്കാനാണെങ്കില്‍, ഉഹ്ദ് യുദ്ധമുണ്ടാക്കിയത് 3: 166-167; 8: 19, 41 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ കൂടെയുള്ളവരില്‍ നിന്നുതന്നെയുള്ള കപടവിശ്വാസികളെയും വിശ്വാസികളെയും വിശ്വാസികള്‍ക്ക് വേര്‍തിരി ച്ചറിയാന്‍ വേണ്ടിയായിരുന്നു. യുദ്ധത്തില്‍ വധിക്കപ്പെട്ടവരെക്കുറിച്ച്: അവര്‍ ഞങ്ങളെ അനുസരിച്ച് ഞങ്ങളോടൊപ്പം യുദ്ധത്തില്‍ നിന്ന് മാറിനിന്നിരുന്നെങ്കില്‍ ഇങ്ങനെ ദാരുണമായി വധിക്കപ്പെടുമായിരുന്നില്ല എന്ന ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളുടെ ജല്‍ പനങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഈ സൂക്തം അവതരിച്ചിട്ടുള്ളത്. അല്ലാഹുവിന്‍റെ മാര്‍ ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചവരാണെന്ന് നിങ്ങള്‍ കണക്കുകൂട്ടേണ്ട, അവര്‍ തങ്ങളുടെ നാഥന്‍റെയടുക്കല്‍ എല്ലാവിധ അനുഗ്രഹങ്ങളും ആസ്വദിച്ചുകൊണ്ട് സ്വര്‍ഗീയ ജീവിത ത്തില്‍ ആഹ്ലാദിച്ച് ഉല്ലസിച്ചുകൊണ്ടിരിക്കുകയും അവരോടൊപ്പം ചേരാത്ത ആളുകള്‍ക്ക് (യുദ്ധത്തില്‍ പങ്കെടുക്കുകയും എന്നാല്‍ രക്തസാക്ഷിത്വം വരിക്കാതിരിക്കുകയും ചെയ്തവര്‍) ഭയപ്പെടാനും ദുഃഖിക്കാനും ഇടവരികയില്ലല്ലോ എന്ന സന്തോഷത്താല്‍ പു ളകം കൊള്ളുന്നവരുമാണ് എന്ന് 3: 168-172 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിനെയും പരലോ കത്തെയും പരിഗണിക്കാതെ ജഡത്തിനും ഐഹിക ലോകത്തിനും പ്രാധാന്യം കൊടുത്തു കൊണ്ട് 9: 67-68 ല്‍ വിവരിച്ച പ്രകാരം നാഥനെ വിസ്മരിച്ച് ജീവിക്കുന്ന തെമ്മാടികളായ കപടവിശ്വാസികളാണ് മരണം ഒരു നഷ്ടമായി കാണുന്നത്. നന്മ വിരോധിക്കുകയും തി ന്മ കല്‍പിക്കുകയും പിശുക്ക് കാണിക്കുകയും ചെയ്യുന്ന ഇത്തരം കപടവിശ്വാസികളോ ടും കുഫ്ഫാറുകളോടും നരകക്കുണ്ഠമാണ് നാഥന്‍ വാഗ്ദത്തം ചെയ്തിട്ടുള്ളത്. അദ്ദി ക്റിനെ സത്യപ്പെടുത്തിക്കൊണ്ട് ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കുന്ന വിശ്വാസികള്‍ 3: 136 ല്‍ വിവരിച്ച പ്രകാരം നാലാം ഘട്ടത്തില്‍ സ്വര്‍ഗം പണിയുന്നവരും മരണത്തോടുകൂടി പണിത സ്വര്‍ഗം അനന്തരമെടുക്കുന്നവരുമാണ്.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ട രക്തസാക്ഷികളെ വിളിച്ചുപ്രാര്‍ത്ഥിക്കു കയും അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ നേരുകയും ചെയ്താല്‍ അവരില്‍ നിന്ന് സഹായം ലഭിക്കുമെന്ന വിശ്വാസം മൂഢവും നിഷേധവുമാണ്. ഇത്തരം വിശ്വാസാചാരങ്ങള്‍ വെ ച്ചുപുലര്ത്തുന്നവര്ക്ക് മറുപടി നല്‍കിക്കൊണ്ട് 35: 14 ല്‍ അല്ലാഹു പറയുന്നു: നിങ്ങള്‍ അവരെ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല, ഇനി കേട്ടാല്‍ തന്നെ നി ങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കുകയുമില്ല, അന്ത്യനാളിലോ അവര്‍ നിങ്ങളുടെ പങ്കുചേര് ക്കലിനെ നിഷേധിക്കുന്നതുമാണ്. രണ്ടുകൂട്ടരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവര്‍ ഇ വര്ക്കെതിരായി വരുന്ന പട്ടാളക്കാരായിരിക്കുമെന്ന് 36: 75 ലും, അല്ലാഹുവിനെക്കൂടാ തെ ആരെ വിളിച്ചുപ്രാര്‍ത്ഥിക്കുന്നുവോ, അവര്‍ക്ക് അന്ത്യനാള്‍ വരെ ഉത്തരം നല്‍കാന്‍ സാധിക്കുകയില്ലെന്നും അവര്‍ ഇവരുടെ വിളിയെക്കുറിച്ച് അറിവില്ലാത്തവരാണെന്നും ജ നങ്ങളെ മുഴുവന്‍ ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവര്‍ ഇവര്‍ക്കെതിരെ വരുന്ന ശത്രുക്കളാണെന്നും ഇവരുടെ വിളിയും നേര്‍ച്ചവഴിപാടുകളും ഇടതേടലുകളും ശുപാര്‍ശക്കാരെ വെക്കലുമെല്ലാം അവര്‍ നിഷേധിക്കുമെന്നും 46: 5-6 ലും പറഞ്ഞിട്ടുണ്ട്. എല്ലാവരെയും ഒ രുമിച്ചുകൂട്ടുന്ന വിധിദിവസം മഹാത്മാക്കളോട്: എന്‍റെ ഈ അടിമകളെ വഴിപിഴപ്പിച്ചത് നിങ്ങളാണോ, അതോ അവര്‍ സ്വയം വഴിപിഴച്ചതാണോ എന്ന് അല്ലാഹു ചോദിക്കു മ്പോള്‍ അവര്‍ മറുപടി പറയും: നീ പരിശുദ്ധന്‍, ഞങ്ങള്‍ക്ക് നിന്നെക്കൂടാതെ മറ്റൊരാ ളെയും സംരക്ഷകനോ സഹായിയോ ആയി തെരഞ്ഞെടുക്കാന്‍ പാടുണ്ടായിരുന്നില്ല, എന്നാല്‍ നീ ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും ജീവിതവിഭവങ്ങള്‍ നല്‍കി, അവര്‍ അ ദ്ദിക്റിനെ വിസ്മരിച്ച് ഒരു കെട്ടജനത ആയിത്തീരുന്നതുവരെ എന്ന് 25: 17-18 ല്‍ ഇവര്‍ വായിച്ചിട്ടുണ്ട്. അല്ലാഹുവിനെക്കൂടാതെ ആരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ, അവര്‍ ഒന്നും തന്നെ സൃഷ്ടിച്ചിട്ടില്ല എന്നുമാത്രമല്ല, അവര്‍തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്, അവര്‍ മരിച്ചവരാണ്, ജീവിച്ചിരിപ്പുള്ളവര്‍ പോലുമല്ല, എന്നാണ് പുനര്‍ജ്ജീവിപ്പിക്കപ്പെടുക എ ന്നുപോലും അറിയാത്തവരാണ് അവര്‍ എന്ന് 16: 20-21 ലും പറഞ്ഞിട്ടുണ്ട്. 3: 7 ല്‍ വിവ രിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറായ ഫുജ്ജാറുകള്‍ 32: 4 ല്‍ വിവരിച്ച പ്രകാരം മനുഷ്യന് പ്രപഞ്ചനാഥനായ അല്ലാഹുവിനെ ക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്ന് മനുഷ്യരെ ഉണര്‍ത്താന്‍ കല്‍പിക്കപ്പെട്ടവരാണ്. എന്നാല്‍ അവര്‍ ഇത്തരം കാര്യങ്ങളെ ല്ലാം ഉണര്‍ത്തുന്ന അദ്ദിക്റിനെയും അതിന്‍റെ 40 പേരുകളെയും സത്യപ്പെടുത്തുന്നില്ല എ ന്നുമാത്രമല്ല, നാഥന്‍റെ ഗ്രന്ഥം തൊടുകപോലും ചെയ്യാത്തവരെയാണ് കാഫിറുകളും ന രകക്കുണ്ഠത്തിലേക്കുള്ളവരുമായി മുദ്ര കുത്തുന്നത്. ഇത്തരം അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് 2: 168-169 ലും അവരിലെ കപടവിശ്വാസികളും അനുയായികളും തമ്മില്‍ പരലോകത്തു വെച്ച് പരസ്പരം കലഹിക്കുകയും തര്‍ക്കിക്കുകയും പഴിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ലും വിവരിച്ചിട്ടുണ്ട്. 2: 94-95; 23: 99-100; 48: 6 വിശദീകരണം നോക്കുക.