( അൽ അന്‍ആം ) 6 : 18
وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ وَهُوَ الْحَكِيمُ الْخَبِيرُ
അവന്‍ തന്‍റെ ദാസന്‍മാരുടെ മേല്‍ സമ്പൂര്‍ണ്ണമായ അധികാരമുള്ളവന്‍ തന്നെ യാണ്, അവന്‍ യുക്തിജ്ഞനായ ത്രികാലജ്ഞാനിയുമാണ്.
പ്രപഞ്ചനാഥനായ അല്ലാഹുവാണ് മനുഷ്യരടക്കമുള്ള സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവ്. അവന്‍ എപ്പോഴും ഉറക്കവും മയക്കവുമില്ലാതെ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ്. ഒരു ജീവിയുമില്ല, അതിന്‍റെ കടിഞ്ഞാണ്‍ നാഥന്‍റെ പക്കലായിക്കൊണ്ടല്ലാതെ എന്ന് 11: 56; 96: 15-16 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. യുക്തിജ്ഞനും ത്രികാലജ്ഞാനിയുമായ നാഥനെപ്പോലെത്തന്നെ അവന്‍റെ സംസാരമായ അദ്ദിക്റും യുക്തിനിര് ഭരവും ത്രികാലജ്ഞാനവുമാണ്. 2: 255-256; 3: 5-6, 190-191 വിശദീകരണം നോക്കുക.