നിശ്ചയം അല്ലാഹു, അവന്റെമേല്‍ ഭൂമിയിലോ ആകാശങ്ങളിലോ ഒരു വസ്തുവും മറഞ്ഞിരിക്കുന്നില്ല.
14: 38 അവസാനിക്കുന്നതും ഇതേ ആശയത്തിലാണ്. ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഒരു വസ്തുവും ആരില്‍ നിന്നാണോ മറഞ്ഞുനില്ക്കാത്തത്, അവന് പരിശുദ്ധനാകുന്നു, അവന് എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനും തന്നെയാകുന്നു എന്ന് വിശ്വാസികള്‍ പ്രപഞ്ചനാഥനെ എപ്പോഴും പ്രത്യേകിച്ച് തിലാവത്തിന്റെ സാഷ്ടാംഗപ്രണാമത്തില്‍ ആത്മാവ് കൊണ്ട് പരിശുദ്ധപ്പെടുത്തേണ്ടതാണ്. 40: 16 ല്‍, അല്ലാഹുവിന്റെ മേല്‍ അവരില്‍ നിന്ന് ഒന്നും തന്നെ മറഞ്ഞിരിക്കുകയില്ല, ഇന്നേദിനം (വിധിദിവസം) ആര്‍ക്കാണ് രാജാധിപത്യമെന്ന് ചോദിക്കപ്പെടും, അപ്പോള്‍ എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിനാണെന്ന് പറയപ്പെടുമെന്നും; 41: 40 ല്‍, നിശ്ചയം നമ്മുടെ സൂക്തങ്ങളെത്തൊട്ട് വിരോധം വെച്ച് തര്ക്കിക്കുന്നവന് നമ്മില്‍ നിന്ന് മറഞ്ഞുനില്‍ക്കുന്നില്ല, അപ്പോള്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെടുന്നവനാണോ ഉത്തമന്, അതോ വിധിദിവസം ശാന്തിയോടും സമാധാനത്തോടും കൂടി വരുന്നവനാണോ ഉത്തമന്? നിങ്ങള്‍ ഉദ്ദേശിച്ചതുപോലെ നിങ്ങള്‍ പ്രവര്‍ത്തിക്കുക, നിശ്ചയം അവന് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞിട്ടുണ്ട്. അന്ത്യനാളില്‍ ഈസായെ വിചാരണ ചെയ്യുമ്പോള്‍ 'എന്റെ ആത്മാവിന്റെ അവസ്ഥ നീ അറിയുന്നു, നിന്റെ ആത്മാവിന്റെ അവസ്ഥ ഞാന്‍ അറിയുന്നുമില്ല, നിശ്ചയം നീ അദൃശ്യങ്ങളെല്ലാം അറിയുന്ന സര്‍വ്വജ്ഞാനി തന്നെയുമാകുന്നു' എന്ന് ഈസാ മറുപടി പറയുമെന്ന് 5: 116 ല്‍ പറഞ്ഞിട്ടുണ്ട്. 1: 3; 2: 284; 17: 17 വിശദീകരണം നോക്കുക.