( അൽ അന്‍ആം ) 6 : 67
لِكُلِّ نَبَإٍ مُسْتَقَرٌّ ۚ وَسَوْفَ تَعْلَمُونَ
എല്ലാഓരോ വൃത്താന്തവും പ്രത്യക്ഷമാകുന്നതിന് ഒരു നിശ്ചിത സന്ദര്‍ഭമുണ്ട്, അടുത്തുതന്നെ നിങ്ങള്‍ അത് അറിയുകതന്നെ ചെയ്യുന്നതുമാണ്.
അദ്ദിക്റിന്‍റെ ഭാവിപ്രവചനങ്ങള്‍ അഥവാ വൃത്താന്തങ്ങള്‍ നടപ്പില്‍ വരുന്നതിന് ത്രികാലജ്ഞാനിയായ നാഥന്‍ ഒരു നിശ്ചിതസമയം നേരെത്തെത്തന്നെ നിശ്ചയിച്ച് വെ ച്ചിട്ടുണ്ട്. അദ്ദിക്ര്‍ സത്യമാണ് എന്ന് വ്യക്തമാകുന്നതുവരെ ദിഗന്തങ്ങളിലും മനുഷ്യരി ല്‍ തന്നെയും നമ്മുടെ സൂക്തങ്ങള്‍ നാം വെളിപ്പെടുത്തുകതന്നെ ചെയ്യുമെന്ന് 41: 53 ല്‍ പറഞ്ഞിട്ടുണ്ട്. 3: 7; 6: 4-5; 38: 29 വിശദീകരണം നോക്കുക.