( മുനാഫിഖൂന്‍ ) 63 : 2

اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَنْ سَبِيلِ اللَّهِ ۚ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ

അവര്‍ അവരുടെ പ്രതിജ്ഞകളെ ഒരു പരിചയായി തെരഞ്ഞെടുത്തിരിക്കുന്നു, അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടയുന്നു, നി ശ്ചയം അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ദുഷിച്ചതുതന്നെ.

കളവ് മാത്രം പറയുന്ന കപടവിശ്വാസികള്‍ അല്ലാഹുവിനെ ഭയമില്ലാതെ ഏതുകാ ര്യത്തിലും അല്ലാഹുവില്‍ ആണയിട്ട് പറയുന്നത് കാരണം അവരെ അന്ധമായി പിന്‍പ റ്റുന്ന അനുയായികള്‍ ആയിരത്തില്‍ ഒന്നിന്‍റെ മാര്‍ഗമായ, 6: 153 ലും 4: 175 ലും വിവരിച്ച നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയപ്പെടുകയാണ് ചെയ്യുന്നത്. 7: 26 ല്‍ വിവരിച്ച ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അ ദ്ദിക്ര്‍ കൊണ്ട് 43: 36-37 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത ഒരാളും ത ന്നെ വിശ്വാസിയായ അല്ലാഹുവിന്‍റെ സംഘത്തില്‍ ഉള്‍പ്പെടുകയില്ല. 11: 18-19; 50: 27-30; 58: 14-16 വിശദീകരണം നോക്കുക.