( അത്തഗാബുന്‍ ) 64 : 12

وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۚ فَإِنْ تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا الْبَلَاغُ الْمُبِينُ

അല്ലാഹുവിനെ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുവീന്‍, പ്രവാചകനെയും നിങ്ങള്‍ അനുസരിക്കുവീന്‍, ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അപ്പോള്‍ നമ്മുടെ പ്രവാചകന്‍റെ ബാധ്യത വ്യക്തമായി എത്തിച്ചുതരല്‍ മാത്രമാകുന്നു.

ഇന്ന് അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ മാത്രമാണ് അല്ലാഹുവിനെയും പ്രവാച കനെയും അനുസരിക്കുന്നവര്‍. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും മൊത്തം ലോകര്‍ക്കുള്ള സ്രഷ്ടാവിന്‍റെ സന്ദേശവുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ വ്യാപൃതരാവുക അവര്‍ മാത്രമാണ്. അങ്ങനെ ചെയ്യാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ കാഫിറുകളും അ ക്രമികളും തെമ്മാടികളുമാണ്. അവരെ ഇനി ഒരിക്കലും അല്ലാഹു സന്മാര്‍ഗത്തിലാക്കു കയില്ല. 5: 67; 9: 65-66; 63: 4-6 വിശദീകരണം നോക്കുക.