നിങ്ങള്‍ എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് നീ അവരോട് ചോദിച്ചാല്‍ അവര്‍ പറയുകതന്നെ ചെയ്യും: നിശ്ചയം ഞങ്ങള്‍ കളിയും തമാശയും പറയുകയാകുന്നു; നീ ചോദിക്കുക: അല്ലാഹുവിനെക്കൊണ്ടും അവന്റെ സൂക്തങ്ങളെക്കൊണ്ടും അവന്റെ പ്രവാചകനെക്കൊണ്ടുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്?
തബൂക്ക് യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന കാലത്ത് കപടവിശ്വാസികള്‍ പ്രവാചകനെയും വിശ്വാസികളെയും പരിഹസിച്ച് സംസാരിക്കുക പ തിവായിരുന്നു. അതുവഴി യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന വിശ്വാസികളെ പിന്തിരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. യുദ്ധസന്നാഹങ്ങളി ല്‍ മുഴുകിയ പ്രവാചകനെക്കുറിച്ച്: 'അയാള്‍ വന്‍ശക്തികളായ റോമിനെയും ശാമിനെയുമെല്ലാം ജയിച്ചടക്കാന്‍ പോവുകയാണുപോലും, അറബികളെ പ്പോലെ റോമക്കാരെയും പരാജയപ്പെടുത്താമെന്നാണ് ഇവര്‍ കരുതിയിരിക്കുന്നത്, അവരെ നാളെ റോമന്‍ പട്ടാളക്കാര്‍ ബന്ധനസ്ഥരാക്കുന്നത് നമുക്ക് കാണാം! നല്ല ചാട്ടവാറടികൂടി കിട്ടിയാലേ ഇവര്‍ പാഠം പഠിക്കുകയുള്ളൂ' എന്നെല്ലാം അവര്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് പറയുന്ന വിശ്വാസിയോട് ഇന്നത്തെ കപടവിശ്വാസികള്‍ ചോദിക്കുന്നത്: 'ഒരു അദ്ദിക്ര്‍ മാത്രം മതിയോ? ബാക്കി ഒന്നും വേണ്ടയോ? ഗ്രന്ഥത്തെ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരേണ്ടയോ'എന്നെല്ലാമാണ്. എന്നാല്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന വസ്തുത ഈ കപടവിശ്വാസികള്‍ സാധാരണ ജനങ്ങളില്‍ നിന്ന് മൂടിവെക്കുകയും വിശ്വാസം രൂപപ്പെടുത്താതെയും ആത്മാവ് പങ്കെടുക്കാതെയും അവരെക്കൊണ്ട് നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കുകവഴി 25: 65-66 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവരെ പിഴയായി നരകഗര്ത്തം സമ്പാദിക്കുന്നവരാക്കുകയുമാണ്. ഇവര്‍ രണ്ടുകൂട്ടരും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം പഴിചാരുകയും ശപിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ജീവിതത്തെ കളിയും തമാശയുമായി കണ്ടുകൊണ്ടും അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ടും മൂടിവെച്ചുകൊണ്ടും ജീവിക്കുന്ന ഈ രണ്ട് വിഭാഗങ്ങളുമുള്പ്പെട്ട ഫുജ്ജാറുകള്‍ തന്നെയാണ് അക്രമികളായ കാഫിറുകള്‍ എന്ന് 29: 68; 39: 32; 59: 16-17 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
അല്ലാഹുവിനെക്കൊണ്ടും അവന്റെ സൂക്തങ്ങളെക്കൊണ്ടും അവന്റെ പ്രവാചകനെക്കൊണ്ടുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞതിന്റെ വിവക്ഷ ഇന്ന് അദ്ദിക്റിനെ തള്ളിപ്പറയുകവഴി അല്ലാഹുവിനെയും പ്രവാചകനെയും തള്ളിപ്പറഞ്ഞ് അവര്‍ യഥാര്‍ത്ഥ ദീനില്‍ നിന്ന് പുറത്തുപോയി എന്നാണ്. കാരണം 2: 146 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിനെയും അവന്റെ പ്രവാചകനെയുമെല്ലാം പരിചയപ്പെടുത്തുന്ന ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. 5: 57; 6: 20, 33 വിശദീകരണം നോക്കുക.