( അത്തഗാബുന്‍ ) 64 : 16

فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنْفِقُوا خَيْرًا لِأَنْفُسِكُمْ ۗ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ

അപ്പോള്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുക, നിങ്ങള്‍ അനുസരിക്കുകയും നിങ്ങളുടെ ആ ത്മാവിന് വേണ്ടി ഉത്തമമായിട്ടുള്ളത് ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുക, ആരാണോ തന്‍റെ ആത്മാവിന്‍റെ കുടുസ്സില്‍ നിന്ന് മോചിതനാക്കപ്പെട്ടത്, അപ്പോ ള്‍ അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവരാവുക!

അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും മനസാ-വാചാ- കര്‍മ്മണാ അതിന്‍റെ വിധിവിലക്കുകള്‍ അംഗീകരിച്ച് ജീവിക്കാന്‍ ശ്രദ്ധിക്കുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അതിനെ ലോക ര്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടി പ്രയത്നിക്കുകയും അതിനുവേണ്ടി പണവും സമയവും ഉള്‍പ്പടെ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നാണ് വിശ്വാ സികളോട് കല്‍പിക്കുന്നത്. ആരാണോ ഞാനില്ല, എന്‍റേതൊന്നുമില്ല, പ്രപഞ്ചത്തിലുള്ളതെല്ലാം തന്നെ എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനും സര്‍വ്വാധിപനും സ്വേഛാധിപ നും ത്രികാലജ്ഞാനിയുമായ ഉടമയുടേതാണ് എന്ന ബോധത്തില്‍ നിലകൊള്ളുന്നത്, അവര്‍ മാത്രമാണ് ആത്മാവിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്ന് അഥവാ മനസ്സിന്‍റെ കുടുസ്സില്‍ നിന്ന് മോചിതരായവര്‍. അവര്‍ക്ക് അഹങ്കാരം, ലോകമാന്യം, പൊങ്ങച്ചം, ഭള്ള് പറയല്‍, പിശുക്ക്, ധൂര്‍ത്ത്, സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, വര്‍ഗീയത, ദേശീയത, വംശീയത മു തലായ പൈശാചിക ദുര്‍ഗുണങ്ങളൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. അവര്‍ മാത്രമാണ് വിജയം വരിക്കുന്നവര്‍. 2: 27-28; 59: 9; 61: 10-14 വിശദീകരണം നോക്കുക.