إِنْ تُقْرِضُوا اللَّهَ قَرْضًا حَسَنًا يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَاللَّهُ شَكُورٌ حَلِيمٌ
നിങ്ങള്‍ അല്ലാഹുവിന് ഏറ്റവും നല്ല ഒരു കടം കൊടുക്കുകയാണെങ്കില്‍ അവന് അത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്, അല്ലാഹു നന്ദിപ്രകടനം വിലമതിക്കുന്ന സഹനശീലന്‍ തന്നെ യുമാകുന്നു.
പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി അല്ലാഹു ഇറങ്ങിവരികയോ ഇ നി ഒരു പ്രവാചകനെ നിയോഗിക്കുകയോ ഇല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് പ്രപഞ്ചത്തിന്റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യത്തോടുകൂടി അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തന ങ്ങളില്‍ മുഴുകുകയും അതിനുവേണ്ടി പണവും സമയവും അറിവും ഉള്‍പ്പടെ എല്ലാ അ നുഗ്രഹങ്ങളും ഉപയോഗപ്പെടുത്തലുമാണ് ഇന്ന് അല്ലാഹുവിന് കടം കൊടുക്കുകയും അ വനെ സഹായിക്കുകയും ചെയ്യുന്ന ഏക മാര്‍ഗം. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടു മ്പോള്‍ തന്നില്‍ നിന്ന് വന്നുപോയിട്ടുള്ള തെറ്റു കുറ്റങ്ങളെല്ലൊം അയവിറക്കി ആത്മാവു കൊണ്ട് പൊറുക്കലിനെത്തേടുകയും വേണം. അന്ത്യദിനത്തിന്റെ പ്രധാനപ്പെട്ട പത്ത് അ ടയാളങ്ങളില് ഒന്നായ മസീഹുദ്ദജ്ജാല്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം വിശ്വാസം സ്വീകരിക്കല്‍ കൊണ്ടോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ പണം ചെലവഴിക്കല്‍ കൊണ്ടോ യാതൊ രു ഗുണവും ലഭിക്കുകയില്ല എന്ന് 6: 158 ല്‍ വിവരിച്ചിട്ടുണ്ട്. 39: 53-55; 53: 32, 39; 57: 7-11, 18 വിശദീകരണം നോക്കുക.