( അത്ത്വലാഖ് ) 65 : 2

فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِنْكُمْ وَأَقِيمُوا الشَّهَادَةَ لِلَّهِ ۚ ذَٰلِكُمْ يُوعَظُ بِهِ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا

അങ്ങനെ അവര്‍ അവരുടെ അവധി പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ ന്യായമാ യനിലയില്‍ അവരെ പിടിച്ചുനിര്‍ത്തുകയോ അല്ലെങ്കില്‍ ന്യായമായ നിലയി ല്‍ അവരെ പിരിച്ചയക്കുകയോ ചെയ്യുക, നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്മാ രെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിനുവേണ്ടി ആ സാക്ഷ്യം നി ലനിര്‍ത്തുകയും ചെയ്യുവീന്‍, ആരാണോ അല്ലാഹുവിനെക്കൊണ്ടും അന്ത്യ ദിനത്തെക്കൊണ്ടും വിശ്വസിച്ചിട്ടുള്ളത് അവരോട് ഉപദേശിക്കാനുള്ളത് അതാ കുന്നു, ആരാണോ അല്ലാഹുവിനെ സൂക്ഷിക്കുന്നത്, അവന് ഒരു പോംവഴി അവന്‍ പ്രദാനം ചെയ്യുകതന്നെ ചെയ്യും.

ഗ്രന്ഥത്തിന്‍റെ അവതരണം പൂര്‍ത്തിയായതിന് ശേഷം 'ന്യായമായ നിലയില്‍ പ്രവര്‍ ത്തിക്കുക' എന്ന് പറഞ്ഞാല്‍ അദ്ദിക്റിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാണ്. 6236 സൂ ക്തങ്ങളുടെ ആശയം കൊണ്ടുമാത്രമെ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊ ണ്ടുമുള്ള വിശ്വാസം രൂപപ്പെടുകയുള്ളൂ. ആരാണ് അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ ഹൃ ദയത്തില്‍ വെച്ചത,് അപ്പോള്‍ അവന് എല്ലാകാര്യങ്ങളും വേര്‍തിരിച്ച് അറിയാനുള്ള ഉരക്ക ല്ല് അഥവാ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിന്‍റെ മാര്‍ഗത്തില്‍ നിന്ന് വേറിട്ട ഒരു മാര്‍ഗം ലഭിക്കുമെന്നാണ് സൂക്തത്തില്‍ 'അവന് ഒരു പോംവഴി നല്‍കും' എ ന്ന് പറഞ്ഞതിന്‍റെ വിവക്ഷ. അവന്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനു ള്ള മാര്‍ഗം അതിലൂടെ അവന് തുറന്ന് കിട്ടുന്നതുമാണ്. 3: 101-102; 7: 201-202; 8: 29 വിശ ദീകരണം നോക്കുക.