( അത്ത്വലാഖ് ) 65 : 3

وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا

അവന്‍ കണക്കുകൂട്ടാത്ത വിധത്തില്‍ അല്ലാഹു അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്, ആരാണോ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്നത് അപ്പോള്‍ അവന് അവന്‍ തന്നെ മതി! നിശ്ചയം അല്ലാഹു അവന്‍റെ കല്‍പനകള്‍ എത്തി ച്ചുകൊടുക്കുന്നവനാകുന്നു, നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തിനും ഒ രു പരിമാണം നിശ്ചയിച്ചിട്ടുണ്ട്.

ത്രികാലജ്ഞാനിയായ അല്ലാഹു അവന്‍റെ നടപടിക്രമം ത്രികാലജ്ഞാനമായ അ വന്‍റെ ഗ്രന്ഥത്തില്‍ ആദ്യമേ രേഖപ്പെടുത്തി വെക്കുകയാണുണ്ടായത്. 17: 13-15 പ്രകാരം എല്ലാ ഓരോ മനുഷ്യന്‍റെയും ഭാഗധേയം അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുമുണ്ട്. അ പ്പോള്‍ ആരാണോ 15: 87; 34: 3; 57: 22 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞ പ്രകാരം അദ്ദിക്റിനെ ത്രാസ്സും ഉരക്കല്ലും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും എല്ലാവിധ ആപത്ത്-വി പത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷി ക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തി തന്‍റെ മടക്കം സ്വര്‍ഗത്തിലേ ക്കാണെന്ന് ഉറപ്പുവരുത്തിയത്, അവന്‍ വിജയികളില്‍ ഉള്‍പെടുന്നതാണ്. അവന്‍ മാത്രമേ സൃഷ്ടികളില്‍ ആരുടെയും പൂച്ചെണ്ടുകളൊ അഭിനന്ദനങ്ങളൊ ആഗ്രഹിക്കാതെയും ആ രെയും ഭയപ്പെടാതെയും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് സ്രഷ്ടാവിനെ സഹായിച്ചുകൊണ്ടിരിക്കുകയു ള്ളൂ. അല്ലാഹു എല്ലാ ഓരോ കാര്യത്തിനും ഒരു അളവും പരിധിയും കണക്കും സമയവുമെ ല്ലാം നിശ്ചയിച്ചിട്ടുണ്ട് എന്നാണ് 'എല്ലാ ഓരോ കാര്യത്തിനും ഒരു പരിമാണം നിശ്ചയിച്ചി ട്ടുണ്ട്' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. 3: 26-27; 45: 13; 87: 2 വിശദീകരണം നോ ക്കുക.