( അത്തഹ്രീം ) 66 : 3

وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَنْ بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنْبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ

നബി തന്‍റെ ഇണകളില്‍ ചിലരോട് ഒരു കാര്യം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം: അപ്പോള്‍ അവള്‍ അത് മറ്റൊരുവളോട് പറയുകയും അത് അല്ലാഹു അവന് വെ ളിപ്പെടുത്തുകയും ചെയ്തപ്പോള്‍ അതില്‍ ചിലത് അവഗണിച്ചുകൊണ്ട് ചിലത് അവന്‍ അവളെ അറിയിക്കുകയുമുണ്ടായി, അങ്ങനെ അവളെ അതിനെക്കുറിച്ച് അറിയിച്ചപ്പോള്‍ അവള്‍ ചോദിച്ചു: ആരാണ് താങ്കളോട് ഈ വിവരം അറിയിച്ചത്? അവന്‍ പറഞ്ഞു: എല്ലാം വലയം ചെയ്ത സര്‍വ്വജ്ഞനായ ഒരുവനാണ് അത് എ ന്നെ അറിയിച്ചത്. 

തേന്‍കുടിച്ച വിവരം രഹസ്യമായി പ്രവാചകന്‍ ആയിശയെ അറിയിച്ചപ്പോള്‍ അവള്‍ അത് ഹഫ്സയെ അറിയിക്കുകയാണുണ്ടായത്. പ്രസ്തുത വിവരം പ്രവാചകനെ അല്ലാഹു അറിയിക്കുകയും ആയിശ പറഞ്ഞ ചിലകാര്യങ്ങള്‍ അവഗണിച്ചുകൊണ്ട് ചില കാര്യങ്ങളു ടെ ഗൗരവം പ്രവാചകന്‍ അവളെ ഉണര്‍ത്തുകയും ചെയ്തു. അപ്പോള്‍ ആയിശ പ്രവാചകനോട് ചോദിക്കുകയാണ്: 'ആരാണ് താങ്കളോട് ഈ വിവരം പറഞ്ഞത്.' അപ്പോള്‍ പ്ര വാചകന്‍ പറഞ്ഞു: ത്രികാലജ്ഞാനിയായ അല്ലാഹുവാണ് എനിക്ക് ഈ വിവരം അറിയി ച്ചുതന്നത്. 25: 58-59; 35: 14; 53: 1-4 വിശദീകരണം നോക്കുക.