( അത്തഹ്രീം ) 66 : 2

قَدْ فَرَضَ اللَّهُ لَكُمْ تَحِلَّةَ أَيْمَانِكُمْ ۚ وَاللَّهُ مَوْلَاكُمْ ۖ وَهُوَ الْعَلِيمُ الْحَكِيمُ

നിശ്ചയം അല്ലാഹു നിങ്ങളുടെ ശപഥങ്ങളില്‍ നിന്ന് മോചിതരാവാനുള്ള മാര്‍ഗം നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിട്ടുണ്ട്, അല്ലാഹുവാണ് നിങ്ങളുടെ യജമാനന്‍, അവന്‍ സര്‍വ്വജ്ഞനായ യുക്തിജ്ഞാനിയുമാകുന്നു.

ത്രികാലജ്ഞാനിയും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമായ അല്ലാഹുവാണ് നി ങ്ങളുടെ യജമാനന്‍ എന്നിരിക്കെ അവനെ വിസ്മരിച്ചുകൊണ്ടുള്ള ഒരു ശപഥവും ആ രോടും ചെയ്യാവുന്നതല്ല. 7: 172-173 പ്രകാരം ഉടമയായി അല്ലാഹുവിനെ അംഗീകരിക്കു ന്ന വിശ്വാസി അവന്‍റെ സമ്മതപത്രമായ അദ്ദിക്റിന് വിരുദ്ധമായി ആരെയും അനുസരിക്കാവുന്നതല്ല. ശപഥം ലംഘിച്ചാലുള്ള പ്രായശ്ചിത്തം 5: 89 ല്‍ പറഞ്ഞിട്ടുണ്ട്. 2: 224-225, 286; 9: 51; 22: 78 വിശദീകരണം നോക്കുക.