قُلْ هُوَ الَّذِي أَنْشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَا تَشْكُرُونَ
നീ പറയുക, അവന് തന്നെയാണ് നിങ്ങളെ നട്ടുവളര്ത്തിയത്, നിങ്ങള്ക്ക് അ വന് കേള്വിയും കാഴ്ചകളും ബുദ്ധിശക്തിയും ഉണ്ടാക്കിത്തന്നു, നിങ്ങളില് അല്പംപേരല്ലാതെ നന്ദികാണിക്കുന്നവരാകുന്നില്ല.
അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് ഇത്തരം സൂക്തങ്ങളെല്ലാം ആശ യമില്ലാതെ വായിച്ച് വില്ലില് നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില് ദീനില് നിന്ന് തെറിച്ച് പോകുന്നവരാണെങ്കില് ആയിരത്തില് ഒന്നായ സ്വര്ഗ്ഗത്തിലേക്കുള്ള വിശ്വാ സി 'എന്നെ നീ അദ്ദിക്ര് കൊണ്ട് നിനക്ക് നന്ദി പ്രകടിപ്പിക്കുന്നവനും നിന്നെ സ്മരിക്കുന്നവനുമാക്കേണമേ' എന്ന് ആത്മാവുകൊണ്ട് സദാ പ്രാര്ത്ഥിക്കുന്നതും അദ്ദിക്റിനെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉപയോഗപ്പെടുത്തുന്നതുമാണ്. 16: 78; 32: 7-9; 38: 82-83 വി ശദീകരണം നോക്കുക.