أَفَمَنْ يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّنْ يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُسْتَقِيمٍ
അപ്പോള് തന്റെ മുഖം കുത്തി നടക്കുന്നവനാണോ ഏറ്റവും സന്മാര്ഗത്തിലു ള്ളത്, അതോ നേരെചൊവ്വെയുള്ള മാര്ഗത്തില് ചരിക്കുന്നവനോ?
1: 5; 2: 213; 6: 126, 153; 10: 25; 16: 76; 36: 61 തുടങ്ങി 35 സൂക്തങ്ങളില് പറഞ്ഞ നേ രെച്ചൊവ്വെയുള്ള പാത അദ്ദിക്ര് തന്നെയാണ്. പൊട്ടിപ്പോകാത്ത പാശമായ അതിനെ മു റുകെപ്പിടിച്ചുകൊണ്ട് ചരിക്കുന്നവനാണോ ഉത്തമന്, അതോ പിടിവള്ളിയില്ലാതെ എല്ലാ വരുടെ മുമ്പിലും തലകുനിച്ചുകൊണ്ട് മുഖം കുത്തി ചരിക്കുന്നവനാണോ ഉത്തമന് എ ന്നാണ് ചോദിക്കുന്നത്. ഗ്രന്ഥത്താല് പഠിപ്പിക്കപ്പെടുന്നതുപോലെയും ഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥന്റെ പ്രൗഢരായ പ്രതിനിധികളായിത്തീരാനാണ് 3: 79 ലൂടെ വിശ്വാസി കല്പിക്കപ്പെട്ടിട്ടുള്ളത്. 5: 48 ല് വിവരിച്ച മുഹൈമിനായ അദ്ദിക് റിനെ മുറുകെപ്പിടിച്ചവന് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-103; 4: 174-175 സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. എന്നാല് അദ്ദിക്ര് ഉപയോഗപ്പെടുത്തി വി ശ്വാസിയാകാതെയും പ്രവാചകന്റെ മാര്ഗം പിന്പറ്റാതെയും പ്രവാചകനെ ജനമധ്യത്തില് കൊല്ലാതെ കൊന്നുകൊണ്ട് ജീവിക്കുന്ന ഫുജ്ജാറുകള്ക്ക് ഇഹത്തില് നിന്ദ്യതയും പര ത്തില് അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33 സൂക്തങ്ങളില് വാഗ്ദത്തം ചെയ്തിട്ടു ള്ളത്. 25: 33-34; 31: 22; 47: 24-25; 57: 19 വിശദീകരണം നോക്കുക.