( അല്‍ മുല്‍ക്ക് ) 67 : 24

قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ

നീ പറയുക: അവന്‍ തന്നെയാണ് നിങ്ങളെ ഭൂമിയില്‍ വ്യാപിപ്പിച്ചത്, അവനി ലേക്കുതന്നെയാണ് നിങ്ങളെല്ലാം പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുന്നതും.

ആദം ദമ്പതികളില്‍ നിന്നുള്ള എല്ലാ മനുഷ്യരെയും ഭൂമിയിലെല്ലായിടത്തും വ്യാ പിപ്പിച്ചതും അവരെ തീറ്റിപ്പോറ്റുന്നതും മരിപ്പിക്കുന്നതും വിധിദിവസം പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതുമെല്ലാം ആദ്യവും അന്ത്യവുമില്ലാത്ത, ഉപമയും ഉദാഹരണവുമില്ലാത്ത, ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായ അല്ലാഹുതന്നെയാണ്. അപ്പോള്‍ ഇ ത്തരം വിവരങ്ങളെല്ലാം അടങ്ങിയ സൂക്തങ്ങള്‍ വായിച്ചിട്ട് നാലാം ഘട്ടമായ ഐഹിക ലോകജീവിതം ഏഴാം ഘട്ടത്തിനുവേണ്ടി സ്വര്‍ഗ്ഗം പണിയാനുള്ളതാണ് എന്ന ലക്ഷ്യബോധമില്ലാതെ തിന്നുകുടിച്ച് മുടിച്ച് മദിച്ച് സുഖിച്ച് ഏറ്റവും അധപതിച്ച ജീവിതം നയിക്കുന്ന ഫുജ്ജാറുകളും ഭ്രാന്തന്മാരുമായ കാഫിറുകള്‍ തന്നെയാണ് അന്ധരും ബധിരരും മൂകരുമായി തങ്ങളുടെ മുഖങ്ങളില്‍ വലിച്ചിഴക്കപ്പെട്ട് നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുക. 17: 97-98; 20: 124-127; 98: 6 വിശദീകരണം നോക്കുക.