( അല്‍ മുല്‍ക്ക് ) 67 : 7

إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ

അതിലേക്ക് അവര്‍ എറിയപ്പെടുമ്പോഴെല്ലാം അതിന്‍റെ മോങ്ങല്‍ അവര്‍ കേ ള്‍ക്കുന്നതാണ്, അതാവട്ടെ തിളച്ച് മറിഞ്ഞുകൊണ്ടുമിരിക്കും. 

ഐഹികലോകത്ത് അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത മനുഷ്യര്‍ 'അ ദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ, ഞാന്‍ എന്‍റെ ആ യുസ്സ് വെറുതെ കളഞ്ഞുവല്ലോ!' എന്ന് നരകകുണ്ഠം കൊണ്ടുവരപ്പെടുന്ന നാളില്‍ വി ലപിക്കുന്ന രംഗം 89: 23-24 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 11: 106; 25: 27-30; 87: 9-12 വി ശദീകരണം നോക്കുക.