( അല്‍ ഖലം ) 68 : 16

سَنَسِمُهُ عَلَى الْخُرْطُومِ

നാം അവന്‍റെ തുമ്പിക്കൈയിന്മേല്‍ അടയാളമിടുകതന്നെ ചെയ്യും.

ആരും കാണുന്നില്ല, നോക്കുന്നില്ല, ആരുടെ മുമ്പിലും ഉത്തരം പറയേണ്ടിവരിക യുമില്ല എന്ന ധാരണയില്‍ സ്രഷ്ടാവിനെ മറന്നുകൊണ്ട് കടിഞ്ഞാണില്ലാതെ ജീവിക്കു ന്ന ജീവിതലക്ഷ്യമില്ലാത്ത ഇത്തരം തെമ്മാടികളും ഭ്രാന്തന്മാരുമായവര്‍ക്ക് നാളെ നരക ത്തിന്‍റെ അടിത്തട്ടിലാണ് സ്ഥാനമുണ്ടാവുക എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്ന ത്. പ്രവാചകന്‍റെ കാലത്തുള്ള കാഫിറായ വലീദുബ്നു മുഗീറയെക്കുറിച്ചാണ് സൂക്ത ത്തില്‍ പരാമര്‍ശിച്ചതെങ്കില്‍ ഇന്ന് ഇത്തരം മുഗീറമാരെക്കൊണ്ട് ഭൂമി നിറഞ്ഞുകൊണ്ടിരി ക്കുകയാണ്. 7: 175-176; 11: 55-56; 19: 69-70 വിശദീകരണം നോക്കുക.