( അല് ഖലം ) 68 : 28
قَالَ أَوْسَطُهُمْ أَلَمْ أَقُلْ لَكُمْ لَوْلَا تُسَبِّحُونَ
അവരിലെ മിതവാദിയായ ഒരാള് ചോദിച്ചു: ഞാന് നിങ്ങളോട് പറഞ്ഞിരുന്നി ല്ലേ-നിങ്ങള് എന്തുകൊണ്ട് അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നവരായില്ല?
ഏത് കാര്യം സംസാരിക്കുമ്പോഴും പ്രവര്ത്തിക്കുമ്പോഴും അല്ലാഹുവിനെ പരിശു ദ്ധപ്പെടുത്തിക്കൊണ്ടിരിക്കണമെന്നാണ് ആ ജനതയിലുണ്ടായിരുന്ന മിതത്വമാര്ഗം സ്വീക രിച്ച് ജീവിച്ചിരുന്ന ഒരാള് ആ ജനതയോട് പറഞ്ഞിരുന്നത്. 2: 145; 25: 57; 37: 143-144 വി ശദീകരണം നോക്കുക.