( അല്‍ ഖലം ) 68 : 31

قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ

അവര്‍ പറഞ്ഞു; ഓ നമ്മുടെ നാശം, നിശ്ചയം നാം പരിധിലംഘിച്ചവര്‍ തന്നെ യായിരുന്നു. 

അതായത് അല്ലാഹുവിനെ മറന്നുകൊണ്ട് ഞങ്ങള്‍ ദുശ്ശക്തികള്‍ക്ക് വിധേയരായി എന്നാണ് അവര്‍ വിലപിച്ചത്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന നരകക്കു ണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അതിനെക്കുറിച്ച് ലോ കരോട് പറയാന്‍ തയ്യാറാകാത്ത ഊമരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 8: 22; 17: 97-98; 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 38: 55-64; 39: 17-18 വിശദീകരണം നോക്കുക.