( ഇന്‍സാന്‍ ) 76 : 24

فَاصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ آثِمًا أَوْ كَفُورًا

അപ്പോള്‍ നിന്‍റെ നാഥന്‍റെ വിധിക്കുവേണ്ടി നീ ക്ഷമയോടെ കാത്തിരിക്കുക, അവരില്‍ നിന്നുള്ള ഒരു കുറ്റവാളിയെയും അല്ലെങ്കില്‍ നന്ദികെട്ടവനെയും നീ അനുസരിക്കുകയുമരുത്. 

'നാഥന്‍റെ വിധി' മൊത്തം ഗ്രന്ഥമാണ്. 'കുറ്റവാളികള്‍' കപടവിശ്വാസികളും 'ന ന്ദികെട്ടവര്‍' അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചുപോയ അനുയായികളുമാണ്. ഈ രണ്ട് കൂട്ടരും കാഫിറുകളും ഫുജ്ജാറുകളുമാണ്. ദിവ്യസന്ദേശം പൂര്‍ത്തിയാകുന്നതിനുമുമ്പ് നീ ഗ്രന്ഥത്തിനുവേണ്ടി ധൃതി കാണിക്കരുത്, എന്‍റെ നാഥാ! എനിക്ക് നീ അറി വ് വര്‍ദ്ധിപ്പിച്ച് തരേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുക എന്ന് 20: 114 ലും; ഗ്ര ന്ഥം ധൃതിപ്പെട്ട് ലഭിക്കുന്നതിന് വേണ്ടി നീ നാവിട്ടടിക്കേണ്ടതില്ല, നമ്മുടെ ബാധ്യതയാ ണ് അത് ക്രോഡീകരിക്കലും വായിച്ച് തരലും, അങ്ങനെ നാം നിനക്ക് വായിപ്പിച്ച് കേള്‍ പ്പിച്ച് തന്നാല്‍ ആ വായനയാണ് നീ പിന്‍പറ്റേണ്ടത്, പിന്നെ അതിനെ വിശദീകരിച്ച് തര ലും നമ്മുടെ ബാധ്യതയാണ് എന്ന് 75: 16-19 ലും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളെയും കാഫിറുകളെയും അനുസരിക്കരുത് എന്നും അവരോട് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊ ണ്ട് അധികരിച്ച ജിഹാദ് ചെയ്യണമെന്നും 9: 73; 25: 52; 66: 9 തുടങ്ങിയ സൂക്തങ്ങളിലൂടെ ഇന്ന് വിശ്വാസിയോട് കല്‍പിച്ചിട്ടുണ്ട്. വിശ്വാസി ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മുറുകെപ്പിടിക്കുകവഴി വിശ്വാസിയായ അല്ലാഹുവിനെ മുറുകെപ്പിടിക്കുന്നവനും അറബി ഖുര്‍ ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഒരുവനെയും അനുസരിക്കാത്തവനുമാണ്. ലോകത്തുള്ള എല്ലാ ഫുജ്ജാറുകളും ഇന്ന് അദ്ദിക്റിനെ വിസ്മരിക്കുകവഴി 25: 18 ല്‍ പറഞ്ഞ കെട്ട ജനതയായ കുഫ്ഫാറുകളാണ്. 

14: 28-29 ല്‍ അല്ലാഹുവിന്‍റെ ഏറ്റവും വലിയ അനുഗ്രഹവും കാരുണ്യവുമായ അ ദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് തങ്ങളുടെ ജനതക്ക് ബോറന്മാരുടെ വീടായ നരക ക്കുണ്ഠം ഹലാലാക്കിക്കൊടുത്തവവരെ നീ കണ്ടില്ലെയോ എന്ന് ചോദിച്ചതിന് ശേഷം 14: 30 ല്‍, അല്ലാഹുവിന് സമന്മാരെ ജല്‍പിച്ചുകൊണ്ട് അവന്‍റെ മാര്‍ഗത്തെത്തൊട്ട് തടയു ന്ന ഇത്തരം കെട്ട ജനതയോട് 'നിങ്ങള്‍ കുറച്ചുകാലം ഇവിടെ സുഖിക്കുക, നിശ്ചയം നി ങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്' എന്ന് പറയാന്‍ വിശ്വാസിയോട് കല്‍പിച്ചി ട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇവര്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരാണ് എന്ന് 8: 22 ലും; നരകത്തിന്‍റെ വിറകുകളായ ഇവരാണ് കരയിലെ ദുഷ് ടജീവികളെന്ന് 98: 6 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച് ചീത്ത ധാരണ വെച്ചുപുല ര്‍ത്തുന്ന, ശപിക്കപ്പെട്ട, കോപിക്കപ്പെട്ട അവരെ ശിക്ഷിക്കുന്നതിന് വേണ്ടിയാണ് മനു ഷ്യരില്‍ നിന്നുള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതെന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. 33: 72-73; 48: 24-25 വിശദീകരണം നോക്കുക. 

കാഫിറായ മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന ഇക്കൂട്ടരെ ഈസാ ര ണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ കല്ലുകളാലും മരങ്ങളാലും വിളിച്ച് പറയപ്പെട്ട് വധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്.

33: 1, 48 സൂക്തങ്ങളില്‍ പ്രവാചകനെ വിളിച്ച് നീ കാഫിറുകളായ ഫാജിറുകളെ യും കപടവിശ്വാസികളായ അവരുടെ നേതാക്കളെയും അനുസരിക്കരുതെന്നും; 25: 52 ല്‍, അവരോട് പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യണമെന്നും കല്‍പിച്ചിട്ടുണ്ട്. ഈ കല്‍പന പ്രവാചകന്‍റെ മാര്‍ഗം പിന്‍പറ്റുന്ന വിശ്വാസി ക്കും ബാധകമാണ്. 5: 44-45, 47; 16: 64 വിശദീകരണം നോക്കുക.