( അല്‍ ഖലം ) 68 : 52

وَمَا هُوَ إِلَّا ذِكْرٌ لِلْعَالَمِينَ

ഇത് സര്‍വ്വലോകങ്ങള്‍ക്കുമുള്ള ഒരു ഉണര്‍ത്തലല്ലാതെ മറ്റൊന്നുമല്ല. 

ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ സര്‍വ്വലോകരെയും ഉണര്‍ത്താനുള്ളതും ആത്മാവിന്‍റെ ഭക്ഷണവും വസ് ത്രവും ദൃഷ്ടിയും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തി ല്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാണ്. അത് മൊത്തം മനുഷ്യര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നത് ആര്‍ക്കാണോ അത് വന്നുകിട്ടിയത് അവരുടെ ബാധ്യതയാണ്. അ തിനെ മൂടിവെക്കുന്നവര്‍ തന്നെയാണ് കാഫിറുകളും നന്ദികെട്ടവരും നരകത്തിന്‍റെ വിറ കുകളും. 6: 90; 38: 87-88; 81: 27 വിശദീകരണം നോക്കുക.