( അല്‍ ഹാഖഃ ) 69 : 4

كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ

ആ മഹാസംഭവത്തെക്കൊണ്ട് സമൂദും ആദും കളവാക്കുകയുണ്ടായി.

ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ വിധിദിവസത്തെ വരച്ചുകാണിക്കുന്നതാ യതിനാല്‍ അദ്ദിക്റിനെ തള്ളിപ്പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിധിദിവസത്തെ തള്ളിപ്പറ യുന്നവരാണ്. ഇന്ന് അദ്ദിക്റിനെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനു ള്ള ത്രാസ്സും അമാനത്തുമായി ഉപയോഗപ്പെടുത്താത്തവരും ലോകര്‍ക്ക് അത് ഉപയോഗ പ്പെടുത്താന്‍ നല്‍കാത്തവരുമായ അക്രമികളായ ഫുജ്ജാറുകള്‍ ജീവിതലക്ഷ്യം ഇല്ലാ ത്തവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അവരെപ്പോലെ ഇതര ജനവിഭാഗങ്ങളും അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ആ മഹാസംഭവമായ ലോകാവസാനം ഉണ്ടാവുക. 11: 17-19; 55: 8-9; 64: 9-10 വിശദീകരണം നോക്കുക.