( അല്‍ ഹാഖഃ ) 69 : 51

وَإِنَّهُ لَحَقُّ الْيَقِينِ

നിശ്ചയം അത് ഉറപ്പുനല്‍കുന്ന സത്യം തന്നെയുമാകുന്നു. 

അവരവര്‍ വിശ്വാസിയാണോ കാഫിറാണോ, സ്വര്‍ഗത്തിലേക്കാണോ നരകത്തി ലേക്കാണോ, മരണസമയത്ത് സന്തോഷത്തോടുകൂടി അല്ലാഹുവിനെയാണോ അതോ ദുഃഖത്തോടുകൂടി പിശാചിനെയാണോ കാണുക; ഇവിടെ സേവിച്ചുകൊണ്ടിരിക്കുന്നത് വിശ്വാസിയായ അല്ലാഹുവിനെയാണോ, അതോ കാഫിറായ പിശാചിനെയാണോ എ ന്നെല്ലാം ഇവിടെവെച്ചുതന്നെ ഉറപ്പുവരുത്താനുള്ള ത്രാസ്സാണ് അദ്ദിക്ര്‍. പരലോകത്ത് വിധി തീരുമാനിക്കാനുള്ള ത്രാസ്സും അതുതന്നെയാണ്. ഉറപ്പ് നല്‍കുന്ന സത്യമായ അ ദ്ദിക്റിനെ ഇവിടെവെച്ച് ത്രാസ്സും ഉരക്കല്ലുമായി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ പരലോകത്തുവെച്ച് കണ്ണിന് ഉറപ്പാകുന്നതുവരെ ജ്വലിക്കുന്ന നരകം കാണുകതന്നെ ചെ യ്യുമെന്ന് 102: 6-7 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 45: 20-21; 51: 55-58; 56: 95; 82: 14 വിശദീകരണം നോക്കുക.