( അൽ അഅ്റാഫ് ) 7 : 12

قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ

അവന്‍ ചോദിച്ചു: ഞാന്‍ നിന്നോട് കല്‍പ്പിച്ച സന്ദര്‍ഭത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്യാതിരിക്കാന്‍ എന്തൊന്നാണ് നിന്നെ തടഞ്ഞത്? അവന്‍ പറഞ്ഞു: ഞാന്‍ അവനേക്കാളും ഉത്തമനാണ്, എന്നെ നീ തീയില്‍നിന്നാണ് സൃഷ്ടിച്ചത്, അവനെ നീ സൃഷ്ടിച്ചിട്ടുള്ളത് കളിമണ്ണില്‍നിന്നുമാണ്.

38: 75 ല്‍, ഓ ഇബ്ലീസ്! ഞാന്‍ എന്‍റെ കൈകൊണ്ട് സൃഷ്ടിച്ചവന് സാഷ്ടാംഗ പ്രണാമം ചെയ്യുന്നതില്‍ നിന്ന് നിന്നെ തടഞ്ഞത് എന്താണ്, നീ അഹങ്കരിക്കുന്നുവോ, അതോ നീ ഔന്നിത്യം നടിക്കുന്നവരില്‍ പെടുന്നവനാണോ എന്ന് അല്ലാഹു ചോദിച്ചു. 38: 76 ല്‍, ഞാന്‍ അവനേക്കാളും ഉത്തമനാണ്, എന്നെ നീ തീയില്‍ നിന്നാണ് സൃഷ്ടിച്ചത്, അവനെ നീ സൃഷ്ടിച്ചിട്ടുള്ളത് കളിമണ്ണില്‍ നിന്നുമാണ് എന്ന് അവന്‍ മറുപടി പറഞ്ഞു. 15: 32-33 സൂക്തങ്ങളില്‍, അല്ലാഹു ചോദിച്ചു: ഓ ഇബ്ലീസ് സാഷ്ടാംഗപ്രണാമം ചെയ്യുന്നവരില്‍ ഉള്‍പ്പെടാതിരിക്കാന്‍ നിനക്ക് എന്തുപറ്റി? അപ്പോള്‍ അവന്‍ മറുപടി പറഞ്ഞു: മുട്ടിയാല്‍ ശബ്ദമുണ്ടാകുന്ന ദുര്‍ഗന്ധം വമിക്കുന്ന കറുത്ത കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ച മനുഷ്യന് സാഷ്ടാംഗപ്രണാമം ചെയ്യാന്‍ എനിക്ക് പറ്റില്ല.