( അൽ അഅ്റാഫ് ) 7 : 160

وَقَطَّعْنَاهُمُ اثْنَتَيْ عَشْرَةَ أَسْبَاطًا أُمَمًا ۚ وَأَوْحَيْنَا إِلَىٰ مُوسَىٰ إِذِ اسْتَسْقَاهُ قَوْمُهُ أَنِ اضْرِبْ بِعَصَاكَ الْحَجَرَ ۖ فَانْبَجَسَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَشْرَبَهُمْ ۚ وَظَلَّلْنَا عَلَيْهِمُ الْغَمَامَ وَأَنْزَلْنَا عَلَيْهِمُ الْمَنَّ وَالسَّلْوَىٰ ۖ كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ ۚ وَمَا ظَلَمُونَا وَلَٰكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ

നാം അവരെ പന്ത്രണ്ട് ഗോത്രവിഭാഗങ്ങളായി വിഭജിക്കുകയുമുണ്ടായി, തന്‍റെ ജനം അവനോട് കുടിവെള്ളം ചോദിച്ചപ്പോള്‍ നാം മൂസാക്ക് ദിവ്യസന്ദേശം നല്‍കുകയുമുണ്ടായി, നീ നിന്‍റെ വടികൊണ്ട് ആ കല്ലിന്മേല്‍ അടിക്കുക, അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി, എല്ലാ ഓരോ വിഭാഗം മനുഷ്യരും അവരുടെ കുടിവെള്ളമെടുക്കുന്ന സ്ഥാനം മനസ്സിലാക്കി, നാം അവരുടെമേല്‍ മേഘത്തിന്‍റെ തണല്‍ വിരിച്ചു, അവരുടെ മേല്‍ 'മന്ന'യും 'സല്‍ വ'യും വര്‍ഷിപ്പിക്കുകയും ചെയ്തു, നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഭക്ഷണവിഭവങ്ങളില്‍ പരിശുദ്ധമായത് നിങ്ങള്‍ തിന്നുകൊള്ളുവീന്‍, അവര്‍ നമ്മോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരോട് തന്നെ അക്രമം കാണിച്ചുകൊണ്ടിരിക്കുന്നവരായിരുന്നു.

നിഷ്പക്ഷവാനായ നാഥന്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളുമടങ്ങിയ ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാവരെയും പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ അത് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ളവര്‍ മാത്രമല്ല, എല്ലാ മനുഷ്യരും അക്രമം കാണിക്കുന്നത് സ്വന്തത്തിനെതിരായിട്ട് തന്നെയാണ്. മൂസായുടെ കയ്യിലുള്ള വടികൊണ്ട് പാറയില്‍ ഒരു അടി അടിപ്പിച്ച് 12 ഉറവകള്‍ പുറപ്പെടുവിച്ചുകൊടുത്ത ഒരുവന്‍ അതീവ പരിശുദ്ധനാകുന്നു എന്ന് 1000 ത്തിലൊന്നായ വിശ്വാസി അല്ലാഹുവിനെ വാഴ്ത്തുന്നതാണ്. 2: 57-60, 254; 6: 21, 144; 10: 17 വിശദീകരണം നോക്കുക.