( അൽ അഅ്റാഫ് ) 7 : 20

فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِنْ سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَٰذِهِ الشَّجَرَةِ إِلَّا أَنْ تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ

അപ്പോള്‍ പിശാച് അവര്‍ രണ്ടുപേരുടെയും ഹൃദയത്തില്‍ തോന്നിപ്പിച്ചു, അ വരുടെ രണ്ടുപേരുടെയും ഗോപ്യമായ ഗുഹ്യസ്ഥാനങ്ങള്‍ പരസ്പരം വെളിപ്പെടുത്തുന്നതിനുവേണ്ടി, അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും മലക്കുകളായിത്തീരുകയോ അല്ലെങ്കില്‍ നിങ്ങള്‍ നിത്യജീവിതം കൈവരിക്കുന്നവരോ ആകാതിരിക്കുന്നതിന് വേണ്ടിയല്ലാതെ നിങ്ങള്‍ രണ്ടുപേരുടെയും നാഥന്‍ ഈ വൃക്ഷത്തെത്തൊട്ട് നിങ്ങളെ തടഞ്ഞിട്ടില്ല.

6: 112 ല്‍ വിവരിച്ച പ്രകാരം മനുഷ്യപ്പിശാചുക്കളും ജിന്നുപിശാചുക്കളും അദ്ദിക് റില്‍ നിന്ന് തടഞ്ഞുകൊണ്ട് പരസ്ത്രീ പരപുരുഷ ലൈംഗികവേഴ്ചക്ക് പ്രേരിപ്പിച്ചുകൊണ്ടാണ് മനുഷ്യരെ സ്വര്‍ഗത്തിലേക്കുള്ള പാതയില്‍ നിന്ന് തെറ്റിക്കുന്നത്. അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളു ടെ ഭാര്യാഭര്‍തൃ ലൈംഗികബന്ധത്തിലും 38: 24 ല്‍ പറഞ്ഞ പ്രകാരം പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ മനസ്സില്‍ കാണിച്ച് പിശാച് ഇടപെടുന്നതാണ്. അങ്ങനെയാണ് 17: 64 ല്‍ വിവരിച്ച പ്രകാരം പിശാച് സന്താനങ്ങളില്‍ പങ്കുചേരുന്നത്.