( അൽ അഅ്റാഫ് ) 7 : 19

وَيَا آدَمُ اسْكُنْ أَنْتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ

ഓ ആദമേ, നീയും നിന്‍റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിച്ചുകൊള്ളുക, അങ്ങനെ നിങ്ങള്‍ രണ്ടുപേരും ഉദ്ദേശിക്കുംപ്രകാരം യഥേഷ്ടം ഭക്ഷിച്ചുകൊള്ളു ക, ഈ ഒരു വൃക്ഷത്തോട് നിങ്ങള്‍ രണ്ടുപേരും അടുക്കുകയും അരുത്, അങ്ങ നെ ചെയ്താല്‍ നിങ്ങള്‍ രണ്ടുപേരും അക്രമികളില്‍ പെട്ടുപോകുന്നതാണ്.

ആദമിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ വിസമ്മതിച്ച പിശാചിനെ ചൂണ്ടി ക്കാണിച്ചുകൊണ്ട് അല്ലാഹു പറയുന്നു: നിശ്ചയം ഇവന്‍ നിനക്കും നിന്‍റെ ഇണക്കും ശ ത്രുവാകുന്നു, അപ്പോള്‍ നിങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടവരാതിരി ക്കട്ടെ, അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദൗര്‍ഭാഗ്യവാന്‍മാരായിത്തീരും, നിശ്ചയം നിന ക്ക് ഈ സ്വര്‍ഗത്തില്‍ വിശക്കുകയോ നഗ്നത വെളിപ്പെടുകയോ ഇല്ല, നിശ്ചയം നിനക്ക് ഇവിടെ ചൂടോ ക്ഷീണമോ അനുഭവപ്പെടുകയുമില്ല എന്ന് 20: 116-119 ല്‍ പറഞ്ഞിട്ടുണ്ട്. ലൈംഗികാവയവങ്ങള്‍ ഇല്ലാതെ സ്വര്‍ഗ്ഗത്തില്‍ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ചുകൊണ്ടായിരുന്നു ആദമും ഹവ്വയും ജീവിച്ചിരുന്നത്. സ്വര്‍ഗത്തിലെ വിലക്കപ്പെട്ട കനി കൊണ്ടുദ്ദേശിക്കുന്നത് ലൈംഗിക ബന്ധവും വിലക്കപ്പെട്ട വൃക്ഷം കൊണ്ടുദ്ദേശിക്കുന്നത് നാഭിമുടികളുമാണ്. പിശാചിന്‍റെ പ്രേരണയാല്‍ നാഭിമുടികള്‍ പരസ്പരം ഉരസിയപ്പോ ഴാണ് അവര്‍ക്ക് ലൈംഗികാവയവങ്ങള്‍ ഉണ്ടായത്. അപ്പോള്‍ അവര്‍ അന്ധാളിക്കുകയും 7: 22 ല്‍ പറഞ്ഞ പ്രകാരം സ്വര്‍ഗത്തിലെ ഇലകള്‍ എടുത്ത് പൊത്താന്‍ തുടങ്ങുകയും ചെ യ്തു. 2: 35-36, 110; 3: 101-102 വിശദീകരണം നോക്കുക.