عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ
എന്നിട്ട് വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപ്പോകുന്നു.
നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ വിവരി ക്കുന്ന വിശ്വാസിയെ 'ശരിപ്പെടുത്തിക്കളയാം' എന്ന ഭാവത്തിലാണ് കാഫിറുകള്‍ പാ ഞ്ഞടുക്കുക. എന്നാല്‍ സിംഹഗര്‍ജ്ജനം പോലെ വിശദീകരിക്കുന്ന അദ്ദിക്ര്‍ കേട്ടാലോ, ഒന്നും ചെയ്യാനാവാതെ അവര്‍ പത്തിതാഴ്ത്തി ഇടത്തോട്ടും വലത്തോട്ടുമായി ചിതറി പ്പോവുകയാണ് ചെയ്യുക. അദ്ദിക്ര്‍ കേട്ടിട്ട് ഒന്നും മനസ്സിലാക്കാതെയും 58: 22 ല്‍ പറ ഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെയും 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ വി വിധ സംഘടനകളിലേക്ക് ചേക്കേറുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെക്കു റിച്ചാണ് സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. അവര്‍ വിധിദിവസം തിരിഞ്ഞും മറിഞ്ഞും നോക്കാതെ തലതാഴ്ത്തിക്കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് ഒറ്റക്കുതിപ്പ് നടത്തുമെന്ന് 14: 43 ല്‍ പറഞ്ഞിട്ടുണ്ട്. 47: 16; 68: 51-52 വിശദീകരണം നോക്കുക.