( അല്‍ മആരിജ് ) 70 : 38

أَيَطْمَعُ كُلُّ امْرِئٍ مِنْهُمْ أَنْ يُدْخَلَ جَنَّةَ نَعِيمٍ

അനുഗ്രഹീതമായ സ്വര്‍ഗപ്പൂന്തോപ്പില്‍ പ്രവശിപ്പിക്കപ്പെടണമെന്ന് അവരില്‍ നിന്നുള്ള എല്ലാഓരോ വ്യക്തിയും ആഗ്രഹിക്കുന്നുവോ? 

ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥം ഏതെന്ന് തിരിച്ചറിയാതെ ശരീരം കൊണ്ട് നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ഖുര്‍ആന്‍ പാരായണം മുതലായ കര്‍മ്മങ്ങള്‍ ചെയ്ത് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് കാ ഫിറുകള്‍ കരുതുന്നുവോ എന്നാണ് സൂക്തം ചോദിക്കുന്നത്. അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകളായ അവരെ യഥാര്‍ത്ഥ കാഫിറുകളെന്ന് 4: 150-151 ലും; മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ കരയിലെ ദുഷ്ടജീവികള്‍ എന്ന് 98: 6 ലും; 8: 22 പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും മൂകരുമായ ഈ ദുഷ്ടജീവികള്‍ക്ക് സ്വര്‍ഗ്ഗത്തി ല്‍ പ്രവേശിക്കുന്നതിന് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയില്ല എന്ന് 7: 40 ലും പറഞ്ഞിട്ടുണ്ട്. 53: 23-26, 39; 69: 50 വിശദീകരണം നോക്കുക.