( അല്‍ മആരിജ് ) 70 : 4

تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ

മലക്കുകളും റൂഹും അവനിലേക്ക് കയറിപ്പോകുന്ന അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍.

അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ദിനത്തെക്കൊണ്ടുദ്ദേശിക്കുന്നത് പര ലോകം ആരംഭിച്ചതുമുതല്‍ വിചാരണ അവസാനിക്കുന്നതുവരെയുള്ള ഒറ്റ ദിനമാണ്. അന്ന് മലക്കുകളും റൂഹും അല്ലാഹുവിലേക്ക് കയറിപ്പോകുന്നതാണ്. 78: 38 ല്‍ പറഞ്ഞ തുപോലെ 'റൂഹും മലക്കുകളും' എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ജിബ്രീലും മലക്കുക ളും എന്നായിരിക്കും ആശയം. എന്നാല്‍ ഇവിടെയും 97: 4 ലും 'മലക്കുകളും റൂഹും' എ ന്നാണ് പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ മലക്കുകളും വിചാരണയില്ലാതെ സ്വര്‍ഗത്തിലേ ക്ക് പോകുന്ന മുന്‍കടക്കുന്നവരുടെ റൂഹുമാണ് ഉദ്ദേശിക്കുന്നത്. അവര്‍ അദ്ദിക്ര്‍ കൊണ്ട് ഇവിടെവെച്ചുതന്നെ വിചാരണ നടത്തിയവരായതിനാല്‍ അമ്പതിനായിരം വര്‍ഷം ദൈ ര്‍ഘ്യമുള്ള പ്രകമ്പിതമായ ആ ദിനത്തില്‍ ഹാജരാവാതെത്തന്നെ സ്വര്‍ഗത്തിലേക്ക് മുന്‍ കടക്കുന്നതാണ്. 3: 79; 38: 49-50 വിശദീകരണം നോക്കുക.

 അന്ന് ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരും ജിന്നുകളും മ റ്റെല്ലാ ജീവജാലങ്ങളും ഭൂമിയുടെ കേന്ദ്രത്തില്‍ ഒരുമിച്ചുകൂടുന്നതാണ്. (ആ ഒരുമിച്ചുകൂ ടലിനെ സൂചിപ്പിക്കുന്നതാണ് ഹജ്ജിലെ അറഫാദിനം) സൂര്യന്‍ ഒരു മൈല്‍ ഉയരത്തി ല്‍ സ്ഥിതിചെയ്യുന്ന ആ ദിനത്തില്‍ ആളുകള്‍ അവരുടെ കുറ്റകൃത്യങ്ങളുടെ തോതനുസരി ച്ച് വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചിരിക്കും. പ്രവാചകശ്രേഷ്ഠന്മാര്‍ തന്നെ 'എന്‍റെ കാര്യം! എന്‍റെ കാര്യം!' എന്നും 'എന്‍റെ സമുദായം എന്‍റെ സമുദായം' എന്നുമെല്ലാം പറഞ്ഞുകൊണ്ട് വി ലപിക്കുന്ന ദിനമാണ് അത്. വിചാരണനടത്തി ഒന്നുകില്‍ നരകത്തിലേക്ക് അല്ലെങ്കില്‍ സ്വര്‍ഗത്തിലേക്ക് വേര്‍തിരിച്ച് കിട്ടുന്നതിനുവേണ്ടി മനുഷ്യര്‍ അങ്ങോട്ടുമിങ്ങോട്ടും നെ ട്ടോട്ടം നടത്തിക്കൊണ്ടിരിക്കുന്നതാണ്. 73: 17 ല്‍ പറഞ്ഞ 'കുട്ടികള്‍ വൃദ്ധന്മാരായി മാറു ന്ന ആ ദിനത്തെ' നിഷേധിച്ച കാഫിറുകള്‍ക്ക് അന്നേദിനം വളരെ അസഹ്യമായിരിക്കും. എന്നാല്‍ അദ്ദിക്റിനെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവുമായി ഉപയോഗപ്പെടുത്തിയ വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാസികള്‍ ആ ദിനത്തില്‍ യാതൊരു പ്രയാസങ്ങളും അനുഭവിക്കേണ്ടിവരികയില്ല. അന്ന് അവര്‍ക്കുവേണ്ടി അല്‍ ബഖറ, ആ ലിഇംറാന്‍ എന്നീ സൂറത്തുകളുടെ ആശയം പക്ഷികളുടെ ചിറകുകളെന്നോണം തണ ലിടുന്നതാണ്. 25: 24, 26-30; 36: 55-58 വിശദീകരണം നോക്കുക. 

മനുഷ്യര്‍ വിചാരണ നടത്തിക്കിട്ടുന്നതിന് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാന്‍ ആദ്യപിതാവായ ആദമിനെ സമീപിച്ച് ആവശ്യപ്പെടുന്നതാണ്. വിരോധിക്കപ്പെ ട്ട കനി ആസ്വദിച്ചതിന്‍റെ പേരില്‍ എന്നെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയിട്ടുള്ളതിനാ ല്‍ 'എനിക്ക് എന്‍റെ നാഥനോട് ശുപാര്‍ശ ചെയ്യാന്‍ സാധിക്കുകയില്ല' എന്ന് പറഞ്ഞ് ആദം ഒഴിഞ്ഞുമാറുന്നതാണ്. അപ്പോള്‍ അവര്‍ ആദ്യപ്രവാചകനായ നൂഹിനെ സമീപി ക്കുന്നതാണ്. മകനെയും ഭാര്യയെയും വിശ്വാസിയാക്കാന്‍ കഴിയാത്ത എനിക്ക് അല്ലാ ഹുവിനോട് ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്ന് പറഞ്ഞ് അദ്ദേഹവും ഒഴിഞ്ഞുമാറുന്ന താണ്. അപ്പോള്‍ അവര്‍ 4: 125 ലൂടെ അല്ലാഹുവിന്‍റെ മിത്രം എന്ന് വിശേഷിപ്പിക്കപ്പെട്ടവ നും പ്രവാചകന്മാരുടെ പിതാവായി അറിയപ്പെട്ടവനുമായ ഇബ്റാഹീമിനെ സമീപിച്ച് അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ്. അപ്പോള്‍ അദ്ദേഹവും പി താവിനെ വിശ്വാസിയാക്കാന്‍ കഴിയാത്ത എനിക്ക് അതിന് അധികാരമില്ല എന്ന് പറഞ്ഞൊഴിയുന്നതാണ്. 60: 4 വിശദീകരണം നോക്കുക. തുടര്‍ന്ന് അവര്‍ മൂസാ നബി യെ സമീപിച്ച് താങ്കളെ അല്ലാഹുവിന്‍റെ സംസാരമാണെന്നാണല്ലോ വിശേഷിപ്പിച്ചിട്ടു ള്ളത്, അതുകൊണ്ട് നമ്മുടെ കാര്യത്തില്‍ വിചാരണക്കുവേണ്ടി അല്ലാഹുവിനോട് ശുപാ ര്‍ശ ചെയ്താലും എന്ന് ആവശ്യപ്പെടും. അപ്പോള്‍ മൂസാ 28: 16 ല്‍ പരാമര്‍ശിച്ച പ്രകാരം ഞാന്‍ ഒരാളെ അബദ്ധത്തില്‍ കൊന്നിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ശുപാര്‍ശക്ക് അധി കാരമില്ല, നിങ്ങള്‍ ഈസായെ സമീപിച്ചുകൊള്ളുക എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുന്നതാ ണ്. ജനങ്ങള്‍ ഈസായെ സമീപിച്ച് 2: 253 പ്രകാരം താങ്കള്‍ അല്ലാഹുവിന്‍റെ റൂഹ് എന്ന് വിശേഷിപ്പിക്കപ്പെട്ടവനാണല്ലോ, അതുകൊണ്ട് നമ്മുടെ വിചാരണ നടത്താന്‍വേണ്ടി അ ല്ലാഹുവിനോട് ശുപാര്‍ശ ചെയ് താലും എന്ന് ആവശ്യപ്പെടുന്നതാണ്. ഞാന്‍ വിവാഹം കഴിച്ച് കുടുംബജീവിതം നയിച്ച് ഈമാന്‍-വിശ്വാസം-പൂര്‍ത്തിയാക്കാത്തവനായതിനാല്‍ എനിക്ക് നാഥനോട് പറയാന്‍ സാധ്യമല്ല. അതുകൊണ്ട് നിങ്ങള്‍ മുഹമ്മദിനെ സമീപി ക്കുക എന്ന് പറയുന്നതാണ്. അങ്ങനെ അവസാനം അവര്‍ അന്ത്യപ്രവാചകനായ മുഹമ്മദി നെ സമീപിക്കുന്നതാണ്. 

17: 79 ല്‍ പരാമര്‍ശിച്ച മഖാമു മഹ്മൂദ്-സ്തുതിക്കപ്പെട്ട സ്ഥാനം-ന് അര്‍ഹനായ, 17: 1 പ്രകാരം ജീവിതകാലത്തുതന്നെ ശരീരത്തോടുകൂടി ഒറ്റ രാത്രികൊണ്ട് സ്വര്‍ഗത്തില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരപ്പെട്ട, 21: 107 ല്‍ പരാമര്‍ശിച്ച സര്‍വ്വലോകര്‍ക്കും കാരു ണ്യവാനായ പ്രവാചകന്‍ മുഹമ്മദിന് ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ല. 'ഞാന്‍ തന്നെയാണ് അതിന് അര്‍ഹന്‍' എന്ന് പറഞ്ഞുകൊണ്ട് പ്രവാചകന്‍ കഅ്ബത്തിന്‍റെ അടുത്ത് സുദീര്‍ഘ മായ സാഷ്ടാംഗപ്രണാമത്തില്‍ വീഴുന്നതാണ്. അന്നുവരെ ഒരാളും കീര്‍ത്തനം ചെയ്യാ ത്ത ചില വചനങ്ങള്‍ ഇട്ടുകൊടുക്കപ്പെടുകയും അതുകൊണ്ട് അദ്ദേഹം നാഥനെ വാഴ് ത്തിത്തുടങ്ങുകയുമായി. അപ്പോള്‍ 69: 15-18 ല്‍ വിവരിച്ച പ്രകാരം മലക്കുകള്‍ അല്ലാഹുവി ന്‍റെ സിംഹാസനം കഅ്ബത്തിന്‍റെ മുകളില്‍ കൊണ്ടുവന്ന് വെക്കുകയും അതില്‍ ഉപവി ഷ്ടനായ അല്ലാഹു മുഹമ്മദിനോട് സാഷ്ടാംഗപ്രണാമത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയും 'എന്താണ് ആവശ്യം' എന്ന് ചോദിക്കുന്നതുമാണ്. അപ്പോള്‍ 'നിന്‍റെ അടിമകളുടെ വിചാരണ നടത്തി ഒന്നുകില്‍ അവരെ നരകത്തിലേക്ക് അല്ലെങ്കില്‍ സ്വര്‍ഗ ത്തിലേക്ക് അയച്ചാലും' എന്ന് പ്രവാചകന്‍ ആവശ്യപ്പെടുന്നതാണ്. തുടര്‍ന്നാണ് വിചാരണ ആരംഭിക്കുക. 1: 3; 32: 5; 39: 75 വിശദീകരണം നോക്കുക.