( അല് മആരിജ് ) 70 : 6
إِنَّهُمْ يَرَوْنَهُ بَعِيدًا
നിശ്ചയം, അവര് അതിനെ വിദൂരമായി കാണുന്നു.
ത്രികാലജ്ഞാനമായ അദ്ദിക്ര് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവരായതിനാലാണ് അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള് വിധിദിവസ ത്തിലെ വിചാരണയെ വിദൂരമായി കാണുന്നത്. അവരുടെ പ്രവര്ത്തനങ്ങള് അദ്ദിക്റിന് വിരുദ്ധമായതിനാല് വിചാരണാനാളിനെക്കൊണ്ട് വിശ്വാസമില്ലാത്ത വിധത്തിലുള്ളതാ ണ് അവരുടെ ജീവിതം. 42: 17-18; 45: 31-32; 60: 13 വിശദീകരണം നോക്കുക.