( അശ്ശൂറ ) 42 : 17
اللَّهُ الَّذِي أَنْزَلَ الْكِتَابَ بِالْحَقِّ وَالْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ السَّاعَةَ قَرِيبٌ
അല്ലാഹു തന്നെയാണ് സത്യവും ത്രാസ്സുമായിക്കൊണ്ട് ഗ്രന്ഥം അവതരിപ്പിച്ചി ട്ടുള്ളത്; നിനക്കെന്തറിയാം, ആ അന്ത്യമണിക്കൂര് അടുത്തുതന്നെ ഉണ്ടായേക്കാം.
7: 8-9 ല് വിവരിച്ച പ്രകാരം വിധിദിവസം സത്യവും ത്രാസുമായ അദ്ദിക്ര് കൊണ്ടാണ് വിധികല്പിക്കുക. അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്ന്ന ഫുജ്ജാറുകള് ഇവിടെ മിഥ്യ പിന്പറ്റുന്നവരായതിനാല് സത്യം കൊണ്ട് വിധികല്പി ക്കുന്ന നാളില് എല്ലാം നഷ്ടപ്പെട്ടവരായിരിക്കുമെന്ന് 17: 81 ലും 40: 78 ലും അവര് വാ യിച്ചിട്ടുണ്ട്. 2: 119; 6: 155-157; 39: 2, 41; 57: 25 വിശദീകരണം നോക്കുക.