( അല്‍ മആരിജ് ) 70 : 7

وَنَرَاهُ قَرِيبًا

നാം അതിനെ അടുത്തായും കാണുന്നു. 

6: 104 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ ഉള്‍ക്കാഴ്ചദായകമായി ഇവിടെ ഉപയോഗപ്പെടുത്തുന്ന നാഥന്‍റെ സംഘത്തില്‍ പെട്ട വിശ്വാസികള്‍ 69: 19-20 ല്‍ പറഞ്ഞ പ്രകാരം വിചാരണാ ദിനത്തെക്കുറിച്ചും വിധിദിവസം വിചാരണ നടത്താനുള്ള ഗ്രന്ഥം വലതു കൈയില്‍ കിട്ടുമെന്ന കാര്യത്തെക്കുറിച്ചും ഉറപ്പുള്ളവരാണ്. അവര്‍ മരണത്തെയും വിധിദിവസത്തെയും തലയും തലപ്പാവും പോലെയും, അല്ലെങ്കില്‍ ചെരിപ്പും കാല്‍പാദവും പോലെയും അടുത്തായിട്ടാണ് കാണുക എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂ ടെ പഠിപ്പിച്ചിട്ടുണ്ട്. 6: 158-159; 43: 66-68; 50: 31-35 വിശദീകരണം നോക്കുക.