( നൂഹ് ) 71 : 9
ثُمَّ إِنِّي أَعْلَنْتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا
പിന്നെ നിശ്ചയം, ഞാന് അവരെ പരസ്യമായി അറിയിച്ചിട്ടുണ്ട്, വളരെ രഹ സ്യമായും ഞാന് അവരെ അറിയിച്ചിട്ടുണ്ട്.
എല്ലാ പ്രവാചകന്മാരും ജനങ്ങളെ ഒറ്റക്കും കൂട്ടമായും രഹസ്യമായും പരസ്യമാ യുമെല്ലാം അല്ലാഹുവിന്റെ സന്ദേശം അറിയിക്കാന് ശ്രമിച്ചിട്ടുണ്ട്. എന്നാല് എല്ലാ പ്രവാചകന്മാരുടെയും ജനതയിലെ 1000 ത്തില് 999 ല് പെട്ട കപടവിശ്വാസികളും അവരുടെ അനുയായികളും നാഥന്റെ സന്ദേശം സ്വീകരിക്കാതെ അതിനെ തള്ളിപ്പറയുകയാണ് ചെ യ്തത്. ഇന്ന് ലോകരില് ഇത്തരം സൂക്തങ്ങള് വായിക്കുന്ന 25: 17-18 ല് പറഞ്ഞ കെട്ടജനതയായ ഫുജ്ജാറുകള് അദ്ദിക്ര് കേള്ക്കാന് പോലും തയ്യാറാകാതെ അതില് നിന്ന് വിരണ്ടോടുകയാണ് ചെയ്യുന്നത്. 22: 72; 41: 26-29; 68: 51-52 വിശദീകരണം നോക്കുക.