( അല്‍ ജിന്ന് ) 72 : 4
وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا
നിശ്ചയം, ഞങ്ങളിലെ വിഡ്ഢികള്‍ അല്ലാഹുവിന്‍റെ മേല്‍ അനീതി പറഞ്ഞു കൊണ്ടിരിക്കുകയുമായിരുന്നു.
അദ്ദിക്ര്‍ കേട്ടപ്പോഴാണ് ജിന്നുകള്‍ക്ക് അവരിലെ ചില വിഡ്ഢികള്‍ അല്ലാഹുവിനെ ക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത് അന്യായവും അപരാധവുമാണെന്ന് മനസ്സിലാകുന്നത്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറു കള്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ മന സ്സിലാക്കി അതുകൊണ്ട് പ്രൗഢരാകുന്നില്ല എന്ന് മാത്രമല്ല, ജിന്നുകളെയും പിശാചുക്ക ളെയുമെല്ലാം ഭയപ്പെടുകയും അവരുടെ ബാധ ഒഴിപ്പിക്കുന്നതിനുവേണ്ടി പലവിധ ദുശ്ശ ക്തികളെയും സമീപിക്കുന്നവരായി അധഃപ്പതിച്ചിരിക്കുകയുമാണ.് 16: 36; 34: 40-41; 62: 5-6 വിശദീകരണം നോക്കുക.