وَأَنَّا ظَنَنَّا أَنْ لَنْ تَقُولَ الْإِنْسُ وَالْجِنُّ عَلَى اللَّهِ كَذِبًا
നിശ്ചയം, മനുഷ്യരോ ജിന്നുകളോ അല്ലാഹുവിന്റെ മേല്‍ ഒരിക്കലും കള്ളം പറയുകയില്ല എന്ന് ഞങ്ങള്‍ കരുതുകയും ചെയ്തു.
അദ്ദിക്ര്‍ ലഭിച്ചപ്പോഴാണ് വിശ്വാസികളായ ജിന്നുകള്‍ക്ക് മനുഷ്യരിലും ജിന്നുകളിലും പെട്ട തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും അല്ലാഹുവിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് കളവാണെന്ന് മനസ്സിലായത്. അതുപോലെത്തന്നെ 10: 100 ല്‍ പറഞ്ഞ വിശ്വാസിയാകാനുള്ള അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകുമ്പോള്‍ മാത്രമാണ് ഒരുവന് അല്ലാഹുവിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ഇസ്ലാമിനെക്കുറി ച്ചും ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ തെറ്റാണെന്നും അവര്‍ അല്ലാഹുവിന്റെ മേല്‍ കള്ളംകെട്ടിച്ചമച്ച് പറയുന്നവരാണെന്നും ബോധ്യം വരിക. ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമായതിനാല്‍ അതിനെ മൂടിവെക്കുകയും കളവാക്കി തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ മാത്രമാണ് കാഫിറുകളും മനുഷ്യരില്‍ നിന്നുള്ള നരകത്തിന്റെ വിറകുകളും. അവര്‍ക്ക് എ തിരായി അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ സാക്ഷ്യം വഹിക്കുകയും വാദി ക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 7: 28-30; 25: 33- 34; 40: 47-50 വിശദീകരണം നോക്കുക.